ആഭ്യന്തര കലഹത്തിൽ മുങ്ങി കർണാടകാ ബിജെപി; യെദിയൂരപ്പ പുറത്താകുമെന്ന് വിമത വിഭാഗം

By News Desk, Malabar News
controversy in karnataka bjp
B.S Yediyurappa
Ajwa Travels

ബെംഗളൂരു: കർണാടകാ ബിജെപിയിൽ ആഭ്യന്തര കലഹം തുടരുന്നു. യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് ഉടൻ പുറത്താകുമെന്ന പരസ്യ പ്രസ്‌താവനയുമായി വിമത നേതാക്കൾ രംഗത്ത്. ബിജെപി ദേശീയ നേതൃത്വം ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്ന അവകാശ വാദത്തെ കൂട്ടുപിടിച്ചാണ് വിമതൻമാർ മുന്നോട്ട് വന്നിരിക്കുന്നത്. എന്നാൽ, യെദിയൂരപ്പയെ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്നവർ കോൺഗ്രസ് മനസ്‌ഥിതി ഉള്ളവരാണെന്നാണ് യെദിയൂരപ്പാ പക്ഷത്തിന്റെ വിമർശനം.

Also Read: ഡിസ്‌ലൈകുകള്‍ വാരിക്കൂട്ടി മോദിയുടെ പ്രസംഗം; ബട്ടണ്‍ ഓഫ് ചെയ്‌ത് ബിജെപി

കർണാടകയിൽ ബിജിപി അധികാരം നേടിയപ്പോൾ വ്യക്‌തമായ ലക്ഷ്യങ്ങൾ ആയിരുന്നു കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നത്. എന്നാൽ, യെദിയൂരപ്പയുടെ ഭരണരീതികൾ ഇവയെ അവഗണിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് വിമത നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വിഷയം കേന്ദ്രത്തെ അറിയിച്ചപ്പോൾ യെദിയൂരപ്പയെ ഉടൻ സ്‌ഥാനം മാറ്റുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയതായി വിമത വിഭാഗം വാദിച്ചു. ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സി.ടി രവിയാണ് ഇക്കാര്യം സംബന്ധിച്ച് പരസ്യ പ്രസ്‌താവന നടത്തിയത്. അടുത്ത മുഖ്യമന്ത്രി വിമത വിഭാഗത്തിൽ നിന്നായിരിക്കുമെന്നും പാർട്ടി പരിപാടിയിൽ രവി അവകാശപ്പെട്ടു.

അതേസമയം, വിമതപക്ഷത്തിന്റെ അവകാശ വാദങ്ങൾ മുഖ വിലക്കെടുക്കാതെയാണ് യെദിയൂപ്പാ പക്ഷം നീങ്ങുന്നത്. കോൺഗ്രസ് മനസ്‌ഥിതിയുള്ളവരുടെ താൽപര്യം യഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ പ്രതികരിച്ചു. യെദിയൂരപ്പാ സർക്കാർ അധികാരത്തിൽ കാലാവധി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE