കോവിഡിനെ ആയുർവേദം കൊണ്ട് തുരത്താം; പുതിയ മാർഗരേഖ പുറത്തിറക്കി

By News Desk, Malabar News
New Covid Guidelines
Dr.Harshvardhan
Ajwa Travels

ന്യൂ ഡെൽഹി: ആയുർവേദ മരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള കോവിഡ് ചികിത്സാ നിയന്ത്രണ മാർഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ.ഹർഷ് വർധൻ പുറത്തിറക്കി. മാർഗരേഖയിലൂടെ ആധുനിക കാലത്ത് പരമ്പരാഗത അറിവുകളുടെ പ്രാധാന്യം തുറന്നു കാട്ടാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി. വെർച്വൽ ആയാണ് മാർഗരേഖാ പ്രകാശനം നടന്നത്. ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീപദ്‌ നായിക് ചടങ്ങിൽ മുഖ്യ പങ്കാളിത്തം വഹിച്ചു.

Also Read: ‘പതിനഞ്ചു മിനുട്ട് കൊണ്ട് ചൈനയെ പുറത്താക്കുമായിരുന്നു’; രാഹുല്‍ ഗാന്ധി

തളർച്ച, പനി, ശ്വാസംമുട്ട്, തൊണ്ടവേദന തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ കൈകാര്യം ചെയ്യാനുള്ള നടപടി ക്രമങ്ങളാണ് മാർഗരേഖയിൽ പ്രധാനമായും പറയുന്നത്. കൊറോണ വൈറസിനെ നേരിടാൻ ശരീരത്തിൻറെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം എന്നും മാർഗരേഖയിലൂടെ എടുത്ത് പറയുന്നു. അശ്വഗന്ധാ, ഗുളുചി, ഗണ വാടിക, ച്യവന പ്രാശം തുടങ്ങിയവ ഇതിന് ഉത്തമമാണ്.

ലക്ഷണങ്ങളില്ലാത്ത രോഗബാധിതർക്ക് ഗുളുചി, ഗണ വാടി, ഗുളുചി-പിപ്പലി, ആയുഷ്-64 എന്നിവയും മാർഗരേഖ നിർദ്ദേശിക്കുന്നു. ഗുരുതരമല്ലാത്ത രോഗം ബാധിച്ചവർക്കും ഗുളുചി-പിപ്പലി, ആയുഷ്-64 ഗുളിക ഫലം ചെയ്യും. മരുന്ന് ഉപയോഗിക്കേണ്ട കൃത്യമായ അളവും രീതിയും മാർഗരേഖയിൽ വിശദീകരിക്കുന്നുണ്ട്. മഞ്ഞളും ഉപ്പും ചൂടുവെള്ളത്തിൽ ചേർത്ത് വായിൽ കൊള്ളുക, ചൂട് വെള്ളം കുടിക്കുക എന്നിവയും നിർദ്ദേശത്തിലുണ്ട്.

കൂടാതെ, ശ്വസന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും യോഗ ചെയ്യാൻ രോഗികളോട് നിർദ്ദേശിക്കണമെന്നും മാർഗരേഖയിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE