അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; പടന്നയിൽ ‘കാലനിറങ്ങി’

By News Desk, Malabar News
Ajwa Travels

പടന്ന: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പടന്ന ഗ്രാമ പഞ്ചായത്തിൽ കാലനിറങ്ങി. പടന്നയിലെ മാഷ് പദ്ധതി പ്രവർത്തകരാണ് കോവിഡ് രണ്ടാം തരംഗത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽകരിക്കാൻ നഗരത്തിലിറങ്ങിയത്.

കാലന്റെ വേഷമണിഞ്ഞാണ് പ്രവർത്തകരിൽ ഒരാൾ നഗരത്തിലിറങ്ങിയത്. ഓരിമുക്കിൽനിന്ന് തുടങ്ങിയ യാത്ര കടകളിലും പൊതു ഇടങ്ങളിലും മുഖാവരണവും കൈയുറയും അണിയുന്നതിന്റെയും കൈകളുടെ ശുചിത്വം പാലിക്കേണ്ടുന്നതിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തി. പടന്ന മൂസഹാജിമുക്കിലാണ് പ്രചാരണം അവസാനിപ്പിച്ചത്.

പുത്തിഗെ എഎൽപി സ്‌കൂൾ അധ്യാപകനും നാടക പ്രവർത്തകനുമായ രാഹുൽ ഉദിനൂരാണ് കാലനായി വേഷമിട്ടത്. കൂടാതെ, ലഘുലേഖകളും വിതരണം ചെയ്‌തു. സെക്‌ടറൽ മജിസ്‌ട്രേട്ട് ടി ബ്രിജേഷ് കുമാർ, മാഷ് പദ്ധതി അംഗങ്ങളായ എ ബാബുരാജ്, എം പ്രദീപ്, പിവി മനോജ് കുമാർ, വി മനോജ്, കെപി രഞ്‌ജിത്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Also Read: കോവിഷീൽഡിനായി 3 മാസത്തെ കാത്തിരിപ്പ്; സ്വകാര്യ ആശുപത്രികൾക്കും പ്രതിസന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE