രോഗ ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; യുഎഇയില്‍ നേരിയ ആശ്വാസം

By Team Member, Malabar News
Malabarnews_UAE
Representational image
Ajwa Travels

യുഎഇ : യുഎഇയില്‍ തിങ്കളാഴ്‌ച കോവിഡ് രോഗബാധിതരേക്കാള്‍ കൂടുതല്‍ ആളുകള്‍ കോവിഡ് മുക്തരായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 626 പേര്‍ക്കാണ് ഇന്ന് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം 988 ആളുകള്‍ രോഗ മുക്തരാകുകയും ചെയ്‌തു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. യുഎഇയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി രോഗബാധിതരാകുന്ന ആളുകളുടെ എണ്ണതില്‍ വര്‍ധന തുടരുകയാണ്.

92095 ആളുകള്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിതരായിട്ടുള്ളത്. ഇവരില്‍ 81461 ആളുകള്‍ക്കും രോഗം ഭേദമായി. കഴിഞ്ഞ ദിവസം ഒരാള്‍ കൂടെ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ആകെ മരണം 413 ആയി ഉയര്‍ന്നു. രാജ്യത്ത് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത് 10220 ആളുകളാണ്.

രാജ്യത്ത് ഇതുവരെ 95 ലക്ഷം ആളുകളിലാണ് കോവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 76888 ആളുകളില്‍ കോവിഡ് പരിശോധന നടത്തി. രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാനാണ് ഉത്തരവ്. ഇതുവരെ രാജ്യത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച നിരവധി സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ഒപ്പം സ്വകാര്യ സ്‌കൂളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോയാല്‍ 25000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read also : ഇ-ഗവേണൻസ് രംഗത്തെ പുത്തൻ ചുവടുവെപ്പ്; ഐഎൽജിഎംഎസ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE