ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ്

By Trainee Reporter, Malabar News
Covid to ten officers of Chalissery police station

പാലക്കാട്: ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് ഏഴ് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ് സ്‌ഥിരീകരിച്ചത്‌. രണ്ട് ദിവസം മുൻപ് മൂന്ന് ഉദ്യോഗസ്‌ഥർക്കും രോഗം ബാധിച്ചിരുന്നു. ഇവർ ഹോം ഐസൊലേഷനിൽ പ്രവേശിച്ചു.

അതേസമയം, സംസ്‌ഥാനത്തെ പോലീസ് സേനയിലെ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് അസോസിയേഷൻ ജില്ലാ പോലീസ് മേധാവിക്ക് കത്തയച്ചിരുന്നു. കോവിഡ് വ്യാപനം ആഭ്യന്തര സുരക്ഷയ്‌ക്കും ക്രമസമാധാന പാലനത്തിനും വെല്ലുവിളി സൃഷ്‌ടിക്കുന്നുവെന്നാണ് അസോസിയേഷൻ കത്തിലൂടെ ചൂണ്ടിക്കാട്ടിയത്.

അടിയന്തിര ഘട്ടങ്ങളിൽ ഒഴികെ വാഹന പരിശോധന ഒഴിവാക്കണമെന്നും പൊതുജനങ്ങൾ പരാതികൾ പരമാവധി ഓൺലൈൻ വഴി സമർപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ പോലീസ് സേനയിലെ കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് അസോസിയേഷന്റെ ഇടപെടൽ.

ഗർഭിണികളും, രണ്ട് വയസിൽ താഴെ കുട്ടികളുള്ള വനിതാ പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നും അസോസിയേഷൻ അയച്ച കത്തിൽ പറയുന്നു. ഗുരുതര രോഗം ഉള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും അടിയന്തിര സ്വഭാവമില്ലാത്ത സ്‌ക്വാഡിലുള്ളവരെ സ്‌റ്റേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു. അതേസമയം, സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 40,000 ത്തിന് മുകളിലാണ് കഴിഞ്ഞ രണ്ടുദിവസമായി റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം.

Most Read: പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാർഥി: ഹൈക്കമാൻഡ് തീരുമാനിക്കും; സിദ്ദു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE