തിരുവനന്തപുരം: ഡീസൽ വില കുത്തനെ കൂട്ടിയതോടെ കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിൽ. വലിയ തോതിൽ ഡീസൽ വാങ്ങുന്ന സ്‌ഥാപനങ്ങൾക്കുള്ള ഇന്ധനവില കുത്തനെ കൂട്ടിയതാണ് ഇപ്പോൾ കെഎസ്ആർടിസിക്ക് തിരിച്ചടിയയായത്. ലിറ്ററിന് 6.73 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയും കെഎസ്ആർടിസിക്ക് 98.15 രൂപയുമാണ് വില. വർധിപ്പിച്ച വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഇന്ധനക്കമ്പനികൾ ഇപ്പോൾ വില വർധിപ്പിച്ചത്. 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന സ്‌ഥാപനങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിൽ 50,000 ലീറ്ററിൽ കൂടുതൽ ഡീസൽ ഉപയോഗിക്കുന്നത് കെഎസ്ആർടിസി മാത്രമാണ്. അഞ്ചര ലക്ഷം ഡീസലാണ് കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്നത്. വില വർധന ഉണ്ടായതോടെ കെഎസ്ആർടിസിക്ക് ഒരു മാസം 11.10 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്.
Read also: കരൾ മാറ്റിവെക്കൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപടികൾ തുടങ്ങി