കണ്ണൂർ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി

By Staff Reporter, Malabar News
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിലെ സിപിഎമ്മിൽ 17 പേർക്കെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭയുടെ മുൻ ചെയർപേഴ്‌സണുമായ പികെ ശ്യാമളയെ സമൂഹ മാദ്ധ്യമങ്ങളിൽ അപമാനിച്ചതിനാണ് 17 പേർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിൽ 15 പേർക്ക് പരസ്യ ശാസനയാണ്. രണ്ട് പേരെ സസ്‌പെൻഡും ചെയ്‌തു.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി പരിധിയിൽ പെടുന്ന 17 പേർക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ആളുകൾ നടപടി നേരിടുന്നുണ്ട്. ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ.

പ്രവാസി വ്യവസായി സാജൻ ആത്‌മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളാണ് അച്ചടക്ക നടപടിക്കാധാരം. കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സാജൻ ആത്‌മഹത്യ ചെയ്‌തത്‌. ഇതിൽ പികെ ശ്യാമളക്ക് വീഴ്‌ചപറ്റി എന്ന ആരോപണം നിരവധി കോണിൽ നിന്നു ഉയർന്നിരുന്നു. പാർട്ടിക്കുള്ളിലും ഇത് ചർച്ചയായി.

ഇതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി മോശമായ ഭാഷയിലും, വിമർശിക്കുന്ന രീതിയിലും കമന്റിട്ടു എന്നതാണ് നടപടി നേരിട്ടവർക്ക് എതിരെ പ്രധാനമായും ഉന്നയിച്ച കുറ്റം.

പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ എഎൻ ഷംസീർ എംഎൽഎ, ടിഐ മധുസൂദനൻ, എൻ ചന്ദ്രൻ തുടങ്ങിയ മൂന്ന് നേതാക്കളെ വെച്ച് പാർട്ടി അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിന് ശേഷമാണ് നടപടി.

Read Also: സംസ്‌ഥാനത്ത് നാളെ മദ്യവിൽപ്പന ഉണ്ടാകില്ല; ബെവ്കോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE