ദത്ത് കേസിലെ ഡിഎൻഎ ടെസ്‌റ്റ്; കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

By Central Desk, Malabar News
DNA test in Adoption case; The baby will be brought to Thiruvananthapuram today
അനുപമ എസ് ചന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: ഏറെവിവാദമായ കുഞ്ഞിനെ ദത്ത് നൽകിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. അനുപമ എസ് ചന്ദ്രന്റെ പരാതിയെ തുടർന്ന് കുഞ്ഞിനെ ഡിഎൻഎ ടെസ്‌റ്റ് നടത്താനായി അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കോടതിയുടെ അനുമതിയോടു കൂടിയാണ് കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസ്‌ഥർ ആന്ധ്രയിലേക്ക് തിരിച്ചിരുന്നത്. ദത്ത് നടപടിയുടെ ആദ്യഘട്ടമായ ‘സംരക്ഷണം ഏറ്റെടുക്കൽ’ നടപടിയുടെ ഭാഗമായി ആന്ധ്രയിലെ ദമ്പതികൾ കുഞ്ഞിനെ ഏറ്റെടുത്തിരുന്നു. ഈ ദമ്പതികളാണ് കേരളത്തിൽ നിന്നെത്തിയ ഉദ്യോഗസ്‌ഥ സംഘത്തിന് കുഞ്ഞിനെ കൈമാറിയത്.

ഇന്നലെ വൈകിട്ടോടെ തന്നെ ആന്ധ്രയിലെ ദമ്പതികളുടെ വീട്ടിലെത്തിയ ഉദ്യോഗസ്‌ഥർക്കാണ്, നിയമപരമായ പേപ്പറുകളിൽ ഒപ്പുവെച്ചശേഷം കുഞ്ഞിനെ കൈമാറിയത്. സ്‌പെഷല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വനിത പോലീസ് ഉള്‍പ്പെട്ട സംഘവും കുഞ്ഞിന് സുരക്ഷ ഒരുക്കി ഉദ്യോഗസ്‌ഥർക്കൊപ്പം ഉണ്ട്. ഡിഎന്‍എ പരിശോധനയിലൂടെ കുട്ടി അനുപമയുടേത് തന്നെയാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഡിഎന്‍എ റിപ്പോർട് അനുകൂലമെങ്കിൽ തുടർനടപടികൾ കുറെയേറെ പൂർത്തീകരിക്കാനുണ്ട്. നേരത്തെ സർക്കാരിന്റെ ആവശ്യപ്രകാരം ദത്തുമായി ബന്ധപ്പെട്ട തുടർ നടപടികൾ കോടതി ഇടപെട്ട് നിർത്തിവെച്ചിരുന്നു. നിലവിൽ കുഞ്ഞിന്റെ സംരക്ഷണച്ചുമതല ശിശു സംരക്ഷണ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്.

DNA test in Adoption case; The baby will be brought to Thiruvananthapuram today
തന്റെ കുഞ്ഞിനെ അനുമതികൂടാതെ ദത്ത് നൽകിയ കേസിൽ, കുഞ്ഞിനെ തിരികെ കിട്ടാൻ സെക്രട്ടറിയേറ്റ് പടിക്കൽ സമരം നയിക്കുന്ന അനുപമ.

ഡിഎന്‍എ ടെസ്‌റ്റിനു ശേഷം, നിയമം അനുസരിച്ച് കേസിൽ തീർപ്പുണ്ടാകുംവരെ പ്രാപ്‌തനായ മറ്റൊരു വ്യക്‌തിക്കാണ് സംരക്ഷണച്ചുമതല നൽകേണ്ടത്. ഈ സാഹചര്യത്തിൽ കേസ് തീരുംവരെ നോക്കാനായി അമ്മക്ക് അപേക്ഷ നൽകാം. എന്നാൽ, ഇതിൽ അന്തിമതീർപ്പ് കോടതിയുടെ നിരീക്ഷണങ്ങളും വിഷയങ്ങളുടെ ഗൗരവവും അനുസരിച്ചായിരിക്കും.

Most Read: ‘ഇ-ശ്രം കാർഡ്’ ചരിത്രം; എന്തിന്? എന്ത് കൊണ്ട് ‘ഇ-ശ്രം’?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE