പത്തനംതിട്ടയിൽ താറാവുകൾക്ക് പകർച്ചവ്യാധി; കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

By Team Member, Malabar News
Duck Dies Due To Infectious Disease In Pathanamthitta
Ajwa Travels

പത്തനംതിട്ട: ജില്ലയിലെ നിരണത്ത് പകർച്ചവ്യാധിയെ തുടർന്ന് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇതുവരെ 20,000ത്തിലധികം താറാവുകളാണ് പ്രദേശത്ത് ചത്തത്. വൈറസ് രോഗബാധയെ തുടർന്ന് ഉണ്ടായ ഹൃദയാഘാതമാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും, തങ്കച്ചന്റെയും താറാവുകളാണ് കൂട്ടത്തോടെ ചത്തത്. ഷൈജുവിന്റെ 6000 താറാവുകളിൽ 4000 എണ്ണവും, തങ്കച്ചന്റെ 7000 താറാവുകളിൽ 3000വും കഴിഞ്ഞ നാലു ദിവസത്തിനിടയിൽ ചത്തൊടുങ്ങി. തുടർന്ന് തങ്കച്ചന്റെ ബാക്കി വന്ന 4000ത്തോളം താറാവുകളെ ഇന്ന് രാവിലെയോടെ രോഗബാധയില്ലാത്ത തലവടിയിലേക്ക് മാറ്റി.

താറാവുകൾ ചത്തൊടുങ്ങാൻ തുടങ്ങിയതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥരെത്തി പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കർഷകർ വ്യക്‌തമാക്കി. താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തങ്ങളെ വൻ കടക്കെണിയിലാക്കുമെന്ന ആശങ്കയാണ് കർഷകർക്ക്. കൂടാതെ പ്രദേശത്ത് വൈറസ് ബാധ പടരുന്നതും വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്‌.

Read also: 750 കെഎസ്ആർടിസി ജീവനക്കാർ വിരമിക്കുന്നു; സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE