എറണാകുളം: ഉൽസവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടിവെച്ച് തളച്ചു. ചേരനെല്ലൂർ പാർഥസാരഥി ക്ഷേത്രത്തിലെ ഉൽസവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്.
ഇടഞ്ഞ ആന ക്ഷേത്രത്തിനുളളിൽ അക്രമാസക്‌തം ആവുകയും ആളുകളെ ഓടിക്കുകയും ചെയ്‌തു. ക്ഷേത്ര മതിൽ കെട്ടിനുളളിലായിരുന്ന ആനയ്‌ക്ക് പുറത്തുകടക്കാൻ സാധിക്കാതിരുന്നത് വലിയ അപകടങ്ങളും നാശനഷ്‌ടവും ഒഴിവാക്കി. കൊടുങ്ങല്ലൂരിൽ നിന്നുളള സംഘം എത്തിയാണ് ആനയെ മയക്കുവെടിവെച്ച് വീഴ്‌ത്തിയത്.
Most Read: സൗജന്യ ഭക്ഷ്യധാന്യ വിതരണം സെപ്റ്റംബർ വരെ നീട്ടി കേന്ദ്രം