സമരം ശക്‌തമാക്കി കർഷകർ; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ റദ്ദാക്കി

By Desk Reporter, Malabar News
Farmers-protest_2020-Sep-26
പഞ്ചാബിലെ പട്യാലയിൽ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ പ്രതിഷേധിക്കുന്നു (ഫോട്ടോ കടപ്പാട്: ഇന്ത്യാ ടുഡേ)
Ajwa Travels

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. കർഷക പ്രക്ഷോഭം ശക്തമായിരിക്കെ പഞ്ചാബിലേക്കുള്ള ട്രെയിനുകൾ കേന്ദ്ര സർക്കാർ റദ്ദാക്കി. 28 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കർഷകരുടെ ട്രെയിൻ തടയൽ സമരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടി. എന്നാൽ, റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. 29വരെ ട്രെയിൻ തടയൽ സമരം തുടരുമെന്നാണ് കർഷകർ പറയുന്നത്.

കോൺ​ഗ്രസിന്റെ തെറ്റായ പ്രചാരണങ്ങളിൽ പെട്ടാണ് കർഷകർ സമരം നടത്തുന്നത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം. എന്നാൽ, ഈ വാദം നിഷേധിച്ച് കിസാൻ മസൂദ് സംഘർഷ് സമിതി സ്‌റ്റേറ്റ് സെക്രട്ടറി സർവൻ സിം​ഗ് പാന്ധർ രം​ഗത്തെത്തി. കർഷകരുടെ സമരവേദിയിൽ ഒരു രാഷ്‌ട്രീയ പാർട്ടിയിൽ പെട്ടവരേയും പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിലും ഹരിയാനയിലും കർഷക സമരം വാഹന-ട്രെയിൻ ഗതാഗതത്തെ പോലും ബാധിച്ചിട്ടുണ്ട്.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE