കർഷക കൊലപാതകം, പണപ്പെരുപ്പം, തൊഴിലില്ലായ്‌മ; പ്രധാനമന്ത്രി മൗനത്തിലെന്ന് രാഹുൽ ഗാന്ധി

By News Bureau, Malabar News
Like agricultural law, the agneepath must be withdrawn; Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിലും രാജ്യത്തെ വിലക്കയറ്റം, എണ്ണ വില വർധന, തൊഴിലില്ലായ്‌മ എന്നീ വിഷയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം.

രാജ്യം നടുങ്ങിയ ഒരു വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. രാജ്യത്ത് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം, എണ്ണ വില വർധന എന്നിവയിലും തൊഴിലില്ലായ്‌മ പ്രശ്‍നങ്ങളിലും പ്രധാന മന്ത്രി മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

പണപ്പെരുപ്പം, എണ്ണവില വർധന, തൊഴിലില്ലായ്‌മ, കർഷകരുടെയും ബിജെപി പ്രവർത്തകന്റെയും കൊലപാതകം എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നു. എന്നാൽ ക്യാമറയുടെ അഭാവം, യഥാർഥ വിമർശനം, സുഹൃത്തുക്കളെ കുറിച്ചുള്ള ചോദ്യം എന്നിവയിൽ അദ്ദേഹം അക്രമാസക്‌തനാവുന്നു എന്നാണ് രാഹുൽ ഗന്ധി ട്വീറ്റ് ചെയ്‌തത്‌.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധിച്ച കർഷകരുടെ ഇടയിലേക്കാണ് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചു കയറ്റിയത്. ഇതേ തുടർന്ന് 4 കർഷകർ ഉൾപ്പടെ 9 പേർക്കാണ് ജീവൻ നഷ്‌ടമായത്‌. സംഭവത്തിൽ ആശിഷ് മിശ്രയെ രണ്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. എന്നാൽ ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

അതേസമയം രാജ്യത്ത് ഇന്ധനവിലയും കത്തിക്കയറുകയാണ്. ഇന്നും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ ആറാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്.

Most Read: പി ശ്രീരാമകൃഷ്‌ണനെ ക്ഷണിച്ചത് വ്യക്‌തി ബന്ധത്തിന്റെ പേരിൽ; സന്ദീപ് നായർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE