കോഴിക്കോട് ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം

By News Desk, Malabar News
fire at Kozhikode shoe company
Representational Image

കോഴിക്കോട്: മീഞ്ചന്തയിലെ ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകൾ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ രണ്ടരയോടെയായിരുന്നു ഗോഡൗണിൽ തീ പിടിച്ചത്. തുടർന്ന് ആളിപ്പടരുകയായിരുന്നു. സമീപവാസികളെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി.

മാർക്ക് ത്രീ എന്ന ചെരുപ്പ് കമ്പനിയുടെ ഗോഡൗണിലാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകളായി തീ അണയ്‌ക്കാനുള്ള തീവ്രശ്രമത്തിലാണ് അഗ്‌നിശമന സേന. തീ പിടുത്തതിന്റെ കാരണം എന്തെന്ന് വ്യക്‌തമായിട്ടില്ല. 160ഓളം ഇതരസംസ്‌ഥാന തൊഴിലാളികൾ ഗോഡൗണിന് സമീപം താമസിച്ചിരുന്നു. ഇവരുടെ ശ്രദ്ധയിലാണ് തീപിടുത്തം ആദ്യം പെട്ടത്. ഉടൻ തന്നെ അഗ്‌നിശമന സേന സ്‌ഥലത്ത് എത്തുകയായിരുന്നു. നിരവധി തൊഴിലാളികളാണ് സമീപത്ത് താമസിക്കുന്നത്. ആളപായമില്ലാത്തത് ആശ്വാസമായി.

Also Read: ഒമൈക്രോൺ; സംസ്‌ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം, ആൾക്കൂട്ടവും പാടില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE