തിരുവനന്തപുരം കവടിയാറിൽ ഹോട്ടലിന് തീപിടിച്ചു

By News Desk, Malabar News
keralafireforce
Representational Image
Ajwa Travels

തിരുവനന്തപുരം: കവടിയാറിൽ ഹോട്ടലിന് തീപിടിച്ചു. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ഫയർഫോഴ്‌സെത്തി രക്ഷപ്പെടുത്തി. അമ്പലമുക്കിനും കവടിയാറിനും ഇടയിലുള്ള ‘മലപ്പുറം കുഴിമന്തി’ എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്.

ഉച്ചക്ക് 2.15നാണ് സംഭവം. ഷോർട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് നാല് ഇതരസംസ്‌ഥാന തൊഴിലാളികൾ മൂന്നാം നിലയിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന കെഎസ്‌ഇബി ജീവനക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ ആറ് യൂണിറ്റ് ഫയർഫോഴ്‌സ്‌ സ്‌ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. നിയമവിരുദ്ധമായാണ് ഹോട്ടൽ പ്രവർത്തിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

Also Read: സോളാർ കേസ്; സരിതക്ക് 6 വർഷം കഠിന തടവും പിഴയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE