പൊതുസ്‌ഥലങ്ങളിൽ മൽസ്യ വിൽപനക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ്

By Team Member, Malabar News
Fish Sale In Public Places Ban In Lakshadweep
Ajwa Travels

കവരത്തി: പൊതുസ്‌ഥലങ്ങളിൽ മൽസ്യ വിൽപനക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപുകളിൽ ഉള്ള മാർക്കറ്റുകളിൽ മൽസ്യം വിൽക്കുന്നതിന് പകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും മൽസ്യം വിൽക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. പരിസരം വൃത്തിഹീനമാകുന്നതും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്.

2002ലും ഇത്തരത്തിൽ പൊതുസ്‌ഥലങ്ങളിൽ മൽസ്യം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും ഇപ്പോഴും തൽസ്‌ഥിതി തുടരുകയാണ്. ഇത് കണക്കിലെടുത്താണ് ഇപ്പോൾ പുതിയ ഉത്തരവ് പുറത്തിറക്കിയത്. കൂടാതെ ഉത്തരവ് ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  വ്യക്‌തമാക്കി.

പോലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, എൽപിസിസി പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്താനും നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ചുമതലയുള്ള ഫിഷറീസ് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ നിലവിൽ പുതിയ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ കടുത്ത എതിർപ്പുമായി ദ്വീപ് നിവാസികൾ രംഗത്ത് വന്നിട്ടുണ്ട്.

Read also: രാഹുലിന്റെ ഓഫിസ് ആക്രമിച്ച സംഭവം; പ്രതിഷേധവുമായി കോൺഗ്രസ്, എകെജി സെന്ററിന് സുരക്ഷ കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE