റായ്‌പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ ഐഇഡി സ്‍ഫോടനത്തില്‍ സിആര്‍പിഎഫ് ഉദോഗ്യസ്‌ഥര്‍ക്ക് പരിക്ക്. സിആര്‍പിഎഫിന്റെ ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റായ കോബ്രയിലെ അഞ്ച് പേര്‍ക്കാണ് സ്‍ഫോടനത്തില്‍ പരിക്കേറ്റത്. ശനിയാഴ്‌ച വൈകുന്നേരം ആയിരുന്നു ജില്ലയിലെ ചിന്തഫുഗ വനമേഖലയില്‍ ആക്രമണം നടന്നത്.
കമാന്‍ഡോ ബറ്റാലിയന്‍സ് ഫോര്‍ റിസല്യൂട്ട് ആക്ഷന്റെ(കോബ്ര) 206ആം ബറ്റാലിയനില്‍ നിന്നുള്ളവര്‍ക്കാണ് പരിക്കേറ്റതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഒരു സെക്കന്‍ഡ് ഇന്‍ കമാന്‍ഡും (2 ഐസി) ഒരു അസിസ്‌റ്റന്റ് കമാന്‍ഡന്റും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഇവരെല്ലാം ചികില്‍സയിലാണെന്ന് സിആര്‍പിഎഫ് പ്രസ്‌താവനയില്‍ അറിയിച്ചു.
കോബ്രയുടെയും ലോക്കല്‍ പോലീസിന്റെയും സംയുക്‌ത സംഘം സ്‍ഫോടനം നടന്നപ്പോള്‍ തന്നെ പ്രദേശത്ത് എത്തിയിരുന്നു.
Kerala News: സബ്‌സിഡി തുക ‘പൂജ്യം’; ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്‌സിഡിയുടെ വരവില്ലാതായി