യുഎഇയിൽ സ്വന്തം നിലയിൽ വിസ റദ്ദാക്കാനാവില്ല; അഞ്ച് നടപടിക്രമങ്ങൾ ഏർപ്പെടുത്തി

കുടുംബാംഗങ്ങളുടെ വിസ സ്‌പോൺസർ ചെയ്‌തയാളും ജീവനക്കാരുടേത് വിസാ കമ്പനിയുമാണ് റദ്ദാക്കേണ്ടത്.

By Trainee Reporter, Malabar News
pravasilokam
Representational Image
Ajwa Travels

അബുദാബി: യുഎഇയിൽ സ്വന്തം നിലയിൽ ഇനി വിസ റദ്ദാക്കാനാവില്ല. വിസ റദ്ദാക്കുന്നതിന് അഞ്ച് നടപടിക്രമങ്ങൾ ഏർപ്പെടുത്തി. കുടുംബാംഗങ്ങളുടെ വിസ സ്‌പോൺസർ ചെയ്‌തയാളും ജീവനക്കാരുടേത് വിസാ കമ്പനിയുമാണ് റദ്ദാക്കേണ്ടത്.

ജീവനക്കാരന്റെ വിസയാണെങ്കിൽ തൊഴിൽ കരാറും ലേബർ കാർഡും റദ്ദാക്കാൻ കമ്പനി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം. തൊഴിലാളിയും അപേക്ഷയിൽ ഒപ്പിടണം. വേതനവും സേവനാന്തര ആനുകൂല്യവും ലഭിച്ചെന്ന് ഉറപ്പാക്കാൻ തൊഴിലാളി ഒപ്പിട്ട സാക്ഷ്യപത്രവും ഹാജരാക്കണം.

ഇതിന് ശേഷം വിസ റദ്ദാക്കുന്നതിന് തൊഴിലുടമ ഐസിപിക്കോ/ ജിഡിആർഎഫ്‌എയ്‌ക്കോ അപേക്ഷ നൽകുകയാണ് വേണ്ടത്. ആശ്രിതരുടെ വിസ റദ്ദാക്കിയ ശേഷമേ ആ വ്യക്‌തിയുടെ വിസ റദ്ദാക്കാൻ സാധിക്കൂ. ഐസിപി വെബ്‌സൈറ്റിൽ ഓൺലൈനായോ അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയോ വിസ റദ്ദാക്കാം. വിസാ കാലാവധി കഴിയുന്നതിന് മുൻപ് പുതുക്കിയാൽ മാത്രമേ നിയമപരമായി രാജ്യത്ത് തുടരാൻ അനുവദിക്കൂ.

വിസകളുടെ ഇനം അനുസരിച്ച് റദ്ദാക്കിയ ശേഷം രാജ്യം വിടുന്നതിന് ഒന്നുമുതൽ ആറുമാസം വരെ സാവകാശം നൽകുന്നുണ്ട്. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്ക് ദിവസവും 50 ദിർഹം വീതം പിഴ ഈടാക്കും. വിസാ കാലാവധി തീരുന്നതോടെ എമിറേറ്റ്‌സ് ഐഡിയും കാലഹരണപ്പെടും. കാലാവധിക്ക് മുൻപ് വിസ റദ്ദാക്കുന്നതിന് ഐസിപിയിൽ അപേക്ഷ നൽകണം. വെബ്‌സൈറ്റ്- http://icp.gov.ae

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE