പ്രളയമുഖത്ത് ഡെൽഹി; അപകട പരിധിയും കവിഞ്ഞൊഴുകി യമുനാ നദി

അപകട പരിധിയായ 205 മീറ്റർ കവിഞ്ഞു യമുന നിറഞ്ഞൊഴുകുകയാണ്. ഇന്ന് രാവിലെ എട്ടു മണിക്ക് 208.48 മീറ്ററാണ് യമുനയിലെ ജലനിരപ്പ്.

By Trainee Reporter, Malabar News
flood in delhi-yamuna river
Ajwa Travels

ന്യൂഡെൽഹി: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഡെൽഹി പ്രളയസമാനം. റെക്കോർഡ് ജലനിരപ്പ് രേഖപ്പെടുത്തിയ യമുനാ നദിയിൽ സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര വെള്ളമൊഴുകുകയാണ്. അപകട പരിധിയായ 205 മീറ്റർ കവിഞ്ഞു യമുന നിറഞ്ഞൊഴുകുകയാണ്. ഇന്ന് രാവിലെ എട്ടു മണിക്ക് 208.48 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്.

നദീതീരത്തെ ആളുകളെ സുരക്ഷിത സ്‌ഥാനത്തേക്ക്‌ മാറ്റിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ പൊതുവെ മഴയുടെ ശക്‌തി കുറഞ്ഞെങ്കിലും പഞ്ചാബിലും ഹരിയാനയിലും ഡെൽഹിയിലും പ്രളയ ഭീഷണി തുടരുകയാണ്. ഡെൽഹിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഞായർ വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു.

യമുനയിലെ ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് വസീരാബാദ്, ചന്ദ്രവാൾ, ഓഖ്‌ല എന്നിവിടങ്ങളിലെ ജലശുദ്ധീകരണശാല അടച്ചുപൂട്ടി. ഇതേത്തുടർന്ന് നഗരവാസികളുടെ കുടിവെള്ള വിതരണത്തെ പ്രളയം ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഹരിയാനയിലെ ഹത്‌നി കുണ്ഡ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതും, ഡെൽഹിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ കനത്ത മഴയുമാണ് രാജ്യതലസ്‌ഥാനത്തെ വെള്ളത്തിലാക്കിയത്.

Most Read: സംസ്‌ഥാനത്ത്‌ ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യത; അലർട് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE