കോഴിക്കോട്: പാദരക്ഷാ വിപണന മേഖല നേരിടുന്ന പ്രശ്‌നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ എത്തിക്കുക, പരിഹാര മാർഗങ്ങൾ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള റീട്ടെയിൽ ഫൂട്ട് വെയൽ അസോസിയേഷൻ (കെആർഎഫ്‌എ) നടത്തിയ ജില്ലാ സമ്മേളനം തുറമുഖം, പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൽഘാടനം നിർവഹിച്ചു.
‘കച്ചവടരംഗത്ത് സത്യസന്ധതയും, വിശ്വാസവും ഉറപ്പാക്കണം. മുൻ കാലങ്ങളിൽ നിന്നും വിത്യസ്‌തമായി ചെറുകിട വ്യാപാര മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ സമയത്ത് വ്യാപാര മേഖലയെ മെച്ചപ്പെടുത്താൻ കാലഘട്ടത്തിന് അനുസൃതമായ പദ്ധതികൾ വേണം’. -കോഴിക്കോട് വ്യാപാരഭവനിൽ നടന്ന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
കെആർഎഫ്‌എ ജില്ലാ ജനറൽ സെക്രട്ടറി കെ ഹരികൃഷ്‌ണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് എകെ മുഹമ്മദലി അധ്യക്ഷനായി. കെആർഎഫ്‌എ സംസ്‌ഥാന പ്രസിഡണ്ട് എംഎൻ മുജീബ് റഹ്‌മാൻ, മുൻ എംഎൽഎ വികെസി മമ്മദ് കോയ, കെവിവിഎസ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത്, നൗഷൽ തലശ്ശേരി, അബ്‍ദുറബ് നിസ്‌ഥാൻ, രജിത്ത് മുല്ലശ്ശേരി, സലീം രാമനാട്ടുകര, സാദിഖ് പള്ളിക്കണ്ടി, ഗിരീഷ് ബാബു, ബിജു ഐശ്വര്യ, അൻവർ വയനാട്, നഹീം ബാലുശേരി എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

അടുത്ത രണ്ടു വർഷത്തേക്കുള്ള (2023–2025) പുതിയ കമ്മിറ്റിയിലേക്ക് ജില്ലാ പ്രസിഡന്റായി മുഹമ്മദലി താമരശ്ശേരിയെയാണ് തിരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിയായി ഹരികൃഷ്‌ണൻ കുന്നമംഗലം, ട്രഷററായി എംപി റുൻഷാദലി എന്നിവരും പുതിയ കമ്മിറ്റിയിലുണ്ട്. എംപി റുൻഷാദലി ജില്ലാ സമ്മേളനത്തിൽ നന്ദി പറഞ്ഞു.
Most Read: വിശാഖപട്ടണം ഇനി ആന്ധ്രായുടെ തലസ്‌ഥാനം