ബിജെപിയിലേക്ക് ചേക്കേറി മണിപ്പൂർ കോൺഗ്രസ് മുൻ അധ്യക്ഷൻ

By Staff Reporter, Malabar News
govindas konthujam-joins BJP
Ajwa Travels

ഡെൽഹി: മുൻ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കോന്ദുജം ബിജെപിയിൽ ചേർന്നു. ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഗോവിന്ദാസിന് അംഗത്വം നൽകി.

ഗോവിന്ദാസിന്റെ വരവ് പാർട്ടിക്ക് കരുത്ത് പകരുമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. കഴിഞ്ഞ മാസം അവസാനമാണ് ഗോവിന്ദാസ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. കോൺഗ്രസ് ഭവനിൽ രാജി കത്ത് സമർപ്പിച്ച ശേഷമാണ് ഗോവിന്ദാസ് കോൺഗ്രസിന്റെ പടിയിറങ്ങിയത്. വ്യക്‌തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്നായിരുന്നു ഗോവിന്ദാസിന്റെ വിശദീകരണം.

മണിപ്പൂരിലെ ബിഷ്‌ണുപ്പൂരിൽ നിന്ന് ആറ് തവണ കോൺഗ്രസ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ഗോവിന്ദാസ് മുൻ മന്ത്രി കൂടിയാണ്. 2020 ഡിസംബറിലാണ് അദ്ദേഹത്തെ എംപിസിസി പ്രസിഡണ്ടായി നിയമിച്ചത്.

അതേസമയം മണിപ്പൂരിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എല്ലാം സമാധാന പരമായാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് ചൂണ്ടിക്കാട്ടി.

‘ഞാനും മുൻപ് കോൺഗ്രസിലായിരുന്നു. എന്നാൽ ഡ്രൈവർ ഉറക്കത്തിലാണെങ്കിൽ വണ്ടി എങ്ങനെ മുന്നോട്ട് നീങ്ങാനാണ്. മണിപ്പൂരിൽ എപ്പോഴും അക്രമവും സമരവും ബന്ദുമായിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ കാര്യങ്ങൾ സമാധാന പൂർണമായാണ് മുന്നോട്ട് നീങ്ങുന്നത്’, ബിരേൻ സിങ് പറഞ്ഞു.

Most Read: ഇരയെ വിവാഹം കഴിക്കണമെന്ന് ആവശ്യം; ജാമ്യം തേടി റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE