കോഴിക്കൂട്ടിലല്ല, ഈ കുറുക്കന്റെ കണ്ണ് ചെരുപ്പിലാണ്

By Desk Reporter, Malabar News
Fox sandal report
Ajwa Travels

ബെർലിൻ: കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലായിരിക്കും എന്നാണ് പറയാറ്. എന്നാൽ ജർമനിയിലെ ഒരു കുറുക്കന് കോഴികളേക്കാൾ പ്രിയം ചെരുപ്പിനോടാണ്. ജർമനിയുടെ തലസ്ഥാനമായ ബെർലിനിലുള്ള സെലെണ്ടോർഫിലാണ് ഈ കൗതുക സംഭവം നടന്നത്.

ഈ പ്രദേശത്തെ വീടുകൾക്ക് പുറത്ത് അഴിച്ചിടുന്ന ചെരുപ്പുകളെല്ലാം കാണാതാകുന്നത് പതിവായിരുന്നു. ആഴ്‌ചകളോളം പ്രദേശവാസികളെ വലച്ച ചെരുപ്പു കള്ളനെ അവസാനം പിടികൂടി. കള്ളനെ കയ്യിൽ കിട്ടിയാൽ നന്നായി ഒന്നു പെരുമാറാനിരുന്ന പ്രദേശവാസികൾ പക്ഷേ ആളെ കണ്ട് അമ്പരക്കുകയാണ് ചെയ്‌തത്‌. ഒരു കുറുക്കനാണ് ഇവരുടെ ചെരുപ്പുകളും ഷൂവുമെല്ലാം മോഷ്ടിച്ചത്. കുറുക്കനാണെന്ന് കണ്ടുപിടിച്ചതോടെ ദേഷ്യമെല്ലാം അമ്പരപ്പിലേക്കും പിന്നീട് തമാശയിലേക്കും മാറി.

ഏകദേശം 100 ഓളം ആളുകളുടെ ചെരുപ്പുകളാണ് നഷ്ടമായത്. ഈ കുറുക്കനെ പിന്തുടർന്ന് എത്തിയ നാട്ടുകാർ കണ്ടത് പാദരക്ഷകളുടെ വലിയ ശേഖരമായിരുന്നു. ചെരുപ്പുകളെല്ലാം വൃത്തിയായി അടുക്കി വച്ചതുപോലെയായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ഈ ചിത്രങ്ങൾ അവർ ട്വിറ്ററിൽ പങ്കുവക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE