എടിഎമ്മുകളിൽ നിന്നും പണം തട്ടൽ; 5 അംഗ സംഘത്തിലെ 2 പേർ അറസ്‌റ്റിൽ

By Team Member, Malabar News
fraud arrested
Representational image

കോഴിക്കോട് : ജില്ലയിലെ എടിഎമ്മുകളിൽ നിന്നും ഉടമ അറിയാതെ പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വില്യാപ്പള്ളി കടമേരി കാട്ടിൽ പടിഞ്ഞാറക്കണ്ടി ജുബൈർ(33), കായക്കൊടി മഠത്തുംകണ്ടി ഷിബിൻ(23) എന്നിവരാണ് അറസ്‌റ്റിലായത്‌. പണം തട്ടുന്ന സംഘത്തിൽ 5 പേർ ഉണ്ടെന്നും അതിൽ രണ്ട് പേരാണ് നിലവിൽ അറസ്‌റ്റിലായതെന്നും പോലീസ് പറഞ്ഞു. ബാക്കിയുള്ള മൂന്ന് പ്രതികൾ ഉത്തരേന്ത്യൻ സംസ്‌ഥാനത്ത് നിന്നുള്ളവരാണ് എന്നും പോലീസ് വ്യക്‌തമാക്കി.

ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ഉത്തരേന്ത്യൻ സ്വദേശികൾക്കായുള്ള തിരച്ചിൽ തുടരുന്നതായും പോലീസ് വ്യക്‌തമാക്കി. വടകരയിലും പരിസരത്തെയും ഇരുപത്തിയഞ്ചോളം പേരുടെ 5,10,000 രൂപയാണ് നഷ്‌ടപ്പെട്ടത്. കഴിഞ്ഞ മാർച്ച് 23 മുതൽ നടന്ന തട്ടിപ്പിന് സൗകര്യം ഒരുക്കിക്കൊടുത്ത പ്രതികൾ രണ്ടു പേരും പഴയ ബസ് സ്‌റ്റാൻഡിനു സമീപം ഐടി സ്‌ഥാപനം നടത്തുന്ന ബിടെക് ബിരുദധാരികളാണ്.

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുണ്ടാക്കിയ പ്രത്യേക അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്‌ടർ കെഎസ് സുഷാന്ത്, എസ്ഐമാരായ കെഎം ഷറഫുദ്ദീൻ, എകെ നിഖിൽ, എസ്‍സിപിഒമാരായ സിജേഷ്, പ്രദീപൻ, റിദേഷ്, ഷനിൽ, സജിത്ത്, ഷിരാജ്, സൈബർ വിദഗ്‌ധൻ കെ സരേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Read also : പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ട്; നഗരസഭയിലെ കൈയ്യാങ്കളി വ്യക്‌തിപരമെന്ന് ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE