‘പ്രകാശൻ പറക്കട്ടെ’ എന്ന സിനിമയ്‌ക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ‘അനുരാഗ’ത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അശ്വിൻ ജോസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമവും പൂജയും സുധീഷ്, ഗൗരി കിഷൻ, ശ്രീജിത്ത് രവി, പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. എറണാകുളത്താണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്.
‘അനുരാഗ’ത്തിൽ അശ്വിൻ ജോസിനൊപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ഷീല, എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലക്ഷ്‌മി നാഥ് സത്യം സിനിമാസിന്റെ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എജി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രമായ അശ്വിൻ ജോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
സുരേഷ് ഗോപി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ലിജോ പോൾ ആണ്. സിനിമയ്‌ക്ക് ഈണം പകരുന്നത് ജോയൽ ജോൺസാണ്. അനീഷ് നാടോടിയാണ് ആർട് ഡയറക്‌ടർ.
Most Read: കിവീസിനൊപ്പം ഇനിയില്ല; നിറമിഴികളോടെ കളംവിട്ട് റോസ് ടെയ്‌ലര്‍