കരിപ്പൂരിൽ 1.75 കോടിയുടെ സ്വർണം പിടികൂടി

By Staff Reporter, Malabar News
karippur-gold-caught
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നാലു പേരിൽ നിന്നായി 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി. മറ്റൊരാളിൽ നിന്ന് 164 ഗ്രാം സ്വർണവും പിടിച്ചു. 1.75 കോടി രൂപയോളം വിലമതിക്കുന്നതാണ് പിടികൂടിയ ആകെ സ്വർണം.

കണ്ണൂർ സ്വദേശി മുഹമ്മദ് അജാസ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് സഫ്‌വാൻ, മലപ്പുറം സ്വദേശികളായ ഹുസൈൻ, ശിഹാബുദ്ധീൻ എന്നിവരാണ് സ്വർണ മിശ്രിതവുമായി പിടിയിലായത്. കാസർകോട് സ്വദേശി യഹ്യ പർവേസാണ് 164 ഗ്രാം സ്വർണവുമായി പിടിയിലായത്.

ഒരാഴ്‌ച മുൻപ് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്നര കിലോഗ്രാം സ്വർണമിശ്രിതം കസ്‌റ്റംസ് പിടികൂടിയിരുന്നു. സ്‌പൈസ്‌ ജെറ്റ് വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയാണ് ഏകദേശം ഒന്നര കോടി രൂപ വില വരുന്ന സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ചത്.

Read Also: വസ്‌ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്‌ടി വർധനവ് കേന്ദ്രം പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE