ജി-മെയിലിനു പിന്നാലെ വാട്സ്ആപ്പും പണിമുടക്കി ; പരാതിയുമായി ഉപയോക്താക്കൾ

By Desk Reporter, Malabar News
whatsaap_2020 Aug 21
Ajwa Travels

ഇന്റർനെറ്റ്‌ മെയിൽ സംവിധാനമായ ജി-മെയിലിനു പിന്നാലെ വാട്സ്ആപ്പിനും സാങ്കേതിക തകരാറുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പരാതികളാണ് ഇതു സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നത്. പലയിടത്തും സന്ദേശങ്ങൾ സ്വീകരിക്കാനോ അയക്കാനോ കഴിയാത്ത സാഹചര്യങ്ങളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ ആപ്പ് പൂർണമായും പ്രവർത്തനരഹിതമായി തീർന്നുവെന്നും പരാതി ഉയർന്നു. വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ വാബീറ്റഇൻഫോ ആണ് വിവരം പുറത്ത് വിട്ടത്.

സെർവറിന്റെ ഭാഗത്ത്‌ നിന്നുള്ള വീഴ്ചയാണ് സംഭവിച്ചതെന്നും, എല്ലാവർക്കും ബുദ്ധിമുട്ട് നേരിടുന്നില്ലയെന്നും ചിലർക്ക് തടസങ്ങളില്ലാതെ ഇപ്പോഴും ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നും വാബീറ്റഇൻഫോ ട്വിറ്ററിലൂടെ അറിയിച്ചു. തകരാറുകൾ പരിഹരിച്ച് വാട്സ്ആപ്പ് പൂർവസ്ഥിതിയിലായെന്നാണ് പുതിയ റിപോർട്ടുകൾ.

കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടും ഗൂഗിളിന്റെ സർവീസുകൾക്ക് തടസം നേരിട്ടത്. ജി-മെയിൽ, ഗൂഗിൾ സെർച്ച്‌, ഡ്രൈവ് എന്നിവയാണ് ഏറ്റവും അധികം ബാധിക്കപ്പെട്ടത്. പലർക്കും തങ്ങളുടെ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇന്നലെ ഉണ്ടായത്. എങ്കിലും ഇന്നലെ സംഭവിച്ച തകരാറിന്റെ കാരണം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE