മഴക്കെടുതി; മൃഗസംരക്ഷണ വകുപ്പിന് 2 കോടിയുടെ നാശനഷ്‌ടമെന്ന് മന്ത്രി

By News Bureau, Malabar News
minister chinju rani-heavy rain-animal lose
Ajwa Travels

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്‌ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന് 2 കോടി രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വളര്‍ത്തു മൃഗങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും കർഷകർക്ക് ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ മൃഗസംരക്ഷണ, ക്ഷീര മേഖലയില്‍ വലിയ നഷ്‌ടങ്ങള്‍ ഉണ്ടായി. കന്നുകാലികള്‍ മരിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും; മന്ത്രി വ്യക്‌തമാക്കി. നഷ്‌ടപരിഹാര തുക ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

പശുക്കള്‍ നഷ്‌ടമായ കര്‍ഷകര്‍ക്ക് ഒന്നിന് 30000 രൂപ വീതം നല്‍കും. പശുക്കിടാവിന് 15000 രൂപ നല്‍കും. ചത്ത കോഴിക്ക് ഒന്നിന് 200 രൂപ വീതവും തൊഴുത്ത് പൂര്‍ണമായും തകര്‍ന്ന ആളുകള്‍ക്ക് 50,000 രൂപയും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

Most Read: ദുരിതാശ്വാസ ക്യാംപുകളില്‍ വാക്‌സിനേഷന് പ്രത്യേക പദ്ധതി; ആരോഗ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE