അതിതീവ്ര മഴ മുന്നറിയിപ്പ്; കേരളത്തിൽ എൻഡിആർഎഫ് സംഘം എത്തും

By Trainee Reporter, Malabar News
NDRF team will arrive in Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയ പശ്‌ചാത്തലത്തിൽ ശക്‌തമായ മുന്നൊരുക്കവുമായി സർക്കാർ. ദേശീയ ദുരന്ത നിവാരണ സേനയെ(എൻഡിആർഎഫ്) അടക്കം രംഗത്തെത്തിച്ചു അതിതീവ്ര മഴ സാഹചര്യത്തെ നേരിടും. അരക്കോണത്ത് നിന്നാണ് എൻഡിആർഎഫ് സംഘം കേരളത്തിൽ എത്തുക.

100 പേർ വീതമുള്ള 5 അംഗ സംഘമാണ് എത്തുക. റെഡ് അലർട് പ്രഖ്യാപിച്ചുട്ടുള്ള ജില്ലകളിൽ സംഘം നിലയുറപ്പിക്കും. അതേസമയം, ഇന്ന് 5 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റന്നാൾ വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നത്. കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മഴ കനത്ത പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

Most Read: ജമ്മു കശ്‌മീരിൽ സേനയ്‌ക്കുനേരെ ഭീകരരുടെ വെടിവെപ്പ്; നാട്ടുകാരൻ കൊല്ലപ്പെട്ടു

YOU MAY LIKE