ദുര്‍ഗാ പൂജ; കൂടുതല്‍ ഇളവുകള്‍ നല്‍കി കോടതി ഉത്തരവ്

By Trainee Reporter, Malabar News
Malabar News_Durga puja- west bengal
Representational image
Ajwa Travels

കൊല്‍ക്കത്ത: കോവിഡ് സാഹചര്യത്തില്‍ പശ്‌ചിമബംഗാളില്‍ ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. ചടങ്ങുകള്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കോടതിയുടെ ഉത്തരവ്.

പൂജക്കായി ഒരുക്കുന്ന പന്തലുകളില്‍ 45 പേര്‍ക്ക് വരെ പ്രവേശിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. 400 ഓളം വരുന്ന പൂജാ നടത്തിപ്പുകാര്‍ നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. 300 സ്‌ക്വയര്‍ മീറ്ററില്‍ അധികം വലുപ്പമുള്ള പന്തലുകളില്‍ ഒരേ സമയം 45 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കാം. പന്തലില്‍ പ്രവേശിക്കുന്ന ആളുകള്‍ ആരൊക്കെയാണെന്ന് മുന്‍കൂട്ടി തീരുമാനിക്കണം. അതേസമയം ചെറിയ പന്തലുകളില്‍ പരമാവധി 15 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

ജസ്‌റ്റിസുമാരായ സബ്‌ജീബ് ബാനര്‍ജി, ആര്‍ജിത് ബാനര്‍ജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ പൂജാ പന്തലുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളിലാണ് ഇത്തവണ ഇളവുകള്‍ നല്‍കിയത്.

Read also: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം; മാനദണ്ഡങ്ങള്‍ പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE