ബംഗളൂര്: ഏതൊരു ഹിന്ദുവിനും പാര്‍ട്ടി ടിക്കറ്റില്‍ മൽസരിക്കാന്‍ അവസരം നല്‍കിയാലും മുസ്‌ലിമായ ഒരു സ്‌ഥാനാര്‍ഥിയെ പോലും പരിഗണിക്കില്ലെന്ന് കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ.
‘ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഏതൊരു വ്യക്‌തിക്കും പാര്‍ട്ടി ടിക്കറ്റില്‍ മൽസരിക്കാന്‍ അവസരം നല്‍കും. ലിംഗായത്തുകാര്‍, കുറുബകള്‍, വൊക്കലിഗക്കാര്‍, ബ്രാഹ്‌മണര്‍ തുടങ്ങി ആര്‍ക്കുവേണമെങ്കിലും നല്‍കും. എന്നാല്‍ ഒറ്റ മുസ്‌ലിമിന് പോലും അവസരം നല്‍കില്ല’ -ഈശ്വരപ്പ പറഞ്ഞു.
കര്‍ണാടകയില്‍ ഗ്രാമവികസന മന്ത്രിയാണ് ഈശ്വരപ്പ. ഹിന്ദു സമുദായത്തിന് മേല്‍ക്കൈയുള്ള ബെലഗാവി ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം.
Read also: എട്ടു വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചു