കോഴിക്കോട്: ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതി ചികിൽസയിലിക്കെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്ന ഷിനി(41)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഓടപ്പള്ളം പ്ളാക്കാട്ട് ഉണ്ണികൃഷ്‌ണനെ പോലീസ് അസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. ഭര്‍ത്താവ് ഉണ്ണികൃഷ്‌ണന്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ഷിനി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇവർക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ഉണ്ണികൃഷ്‌ണന്‍ ഷിനിയെ തീകൊളുത്തിയത്. അതുവഴി വന്നയാളാണ് തീപിടിച്ച് ഓടുന്ന ഷിനിയെ കണ്ടത്. തീ കെടുത്തി ഉടന്‍ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
Malabar News: രോഗികളുടെ എണ്ണം കുത്തനെ കൂടി; ജില്ലയിലെ ആശുപത്രികൾ നിറയുന്നു