പ്രഥമ വനിതാ അണ്ടർ 19 ലോകകപ്പ് ചൂടി ഇന്ത്യ; പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഇന്നലെ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫൈനലിൽ ഇംഗ്ളണ്ടിനെ ഏഴ് വിക്കറ്റിന് തകർത്താണ് ആദ്യ അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ളണ്ടിനെ വെറും 68 റൺസിന് പുറത്താക്കിയാണ് ഇന്ത്യൻ വനിതകൾ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്തി ലക്ഷ്യത്തിലെത്തിയത്.

By Trainee Reporter, Malabar News
India wins first Women's Under-19 World Cup
പ്രഥമ വനിതാ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം

ലഖ്‌നൗ: പ്രഥമ വനിതാ അണ്ടർ 19 ലോകകപ്പ് നേടിയതിനെ പിന്നാലെ, ജേതാക്കളായ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇന്ത്യ). അഞ്ചുകോടി രൂപയാണ് ഇന്ത്യൻ ടീമിന് ലഭിക്കുക. താരങ്ങൾക്കും പരിശീലകർക്കുമാണ് സമ്മാനത്തുക ലഭിക്കുക. അതേസമയം, ഇംഗ്ളണ്ടിനെ തകർത്ത് ലോകകപ്പ് സ്വന്തമാക്കിയ ഷഫാലി വർമയേയും സംഘത്തെയും ബുധനാഴ്‌ച അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി 20യിൽ അതിഥികളായും ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്.

അതിനിടെ, ഇന്ത്യൻ യുവനിരയുടെ നേട്ടത്തിൽ അഭിനന്ദനവുമായി ഇന്ത്യൻ സീനിയർ പുരുഷ ടീം പരിശീലകൻ രാഹുൽ ദ്രാവിഡും ടീം അംഗങ്ങളും രംഗത്തെത്തി. ന്യൂസിലൻഡിനെതിരായ മൂന്നാം ടി 20യിൽ ആവേശ ജയം സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യൻ ടീം ഒന്നടങ്കം വനിതാ ടീമിന് ആശംസകൾ നേർന്നത്. ഇന്ത്യൻ വനിതാ ടീമിന്റേത് മഹത്തായ നേട്ടമാണെന്നും ടീം അംഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും പൃഥ്വി ഷാ പറഞ്ഞു.

ഇന്നലെ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫൈനലിൽ ഇംഗ്ളണ്ടിനെ ഏഴ് വിക്കറ്റിന് തകർത്താണ് ആദ്യ അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ളണ്ടിനെ വെറും 68 റൺസിന് പുറത്താക്കിയാണ് ഇന്ത്യൻ വനിതകൾ മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്തി ലക്ഷ്യത്തിലെത്തിയത്. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്.

62 ഓവറിൽ ടീം സ്‌കോർ 22ൽ നിൽക്കെ ഇംഗ്ളണ്ടിന് 4 വിക്കറ്റുകൾ നഷ്‌ടമായിരുന്നു. ഈ ആഘാതത്തിൽ നിന്ന് കരകയറാൻ ഇംഗ്ളീഷ് പടയ്‌ക്ക് കഴിഞ്ഞില്ല. 24 പന്തിൽ 19 റൺസ് നേടിയ റൈന മക്ഡൊണാൾഡാണ് ഇംഗ്ളണ്ടിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി ടിതാസ് സാധു, അർച്ചന ദേവി, പർശവി ചോപ്ര എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തി. മന്നത്ത് കശ്യപ്, ഷെഫാലി വർമ, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഷെഫാലിയും ശ്വേത ഷെറാവത്തും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ രണ്ടു ഓവറുകൾ പിന്നിട്ടപ്പോൾ ഇന്ത്യ 16 റൺസ് നേടിയിരുന്നു. 11 പന്തിൽ ഒരു ബൗണ്ടറിയും സിക്‌സറും സഹിതം 15 റൺസ് നേടി ഷഫാലി മടങ്ങി. വൈകാതെ തന്നെ ടൂർണമെന്റിന്റെ ടോപ് സ്‌കോററായ ഷെറാവത്തും പുറത്തായതോടെ ഇന്നിങ്സിന്റെ നിയന്ത്രണം ഏറ്റെടുത്ത സൗമ്യ തിവാരിയും ഗോൺഗഡി ത്രിഷയും ആത്‌മവിശ്വാസത്തോടെ ബാറ്റ് വീശി. 24 റൺസുമായി ത്രിഷ പുറത്തായപ്പോഴേക്കും ഇന്ത്യ വിജയലക്ഷ്യത്തിന് അരികെ എത്തിയിരുന്നു. സൗമ്യ തിവാരി 24 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

Most Read: മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി; ലോകത്ത് ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE