ഐ.സി.ആര്‍.എഫ് സുരക്ഷാ ബോധവല്‍ക്കരണവും കിറ്റ് വിതരണവും നടത്തി

By Desk Reporter, Malabar News
ICRF Bahrain
Ajwa Travels

ബഹ്റൈന്‍: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) ‘വേനല്‍ക്കാല സുരക്ഷാ ബോധവല്‍ക്കരണവും കിറ്റ് വിതരണവും’ നടത്തി. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്ന ലഘുലേഖയും ഇതോടൊപ്പം വിതരണം ചെയ്തിരുന്നു. ബഹ്റൈന്‍ മിനിസ്ട്രി ഓഫ് ലേബര്‍ & സോഷ്യല്‍ അഫയേഴ്സിന്റെ നിര്‍ദേശമനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഐസിആര്‍എഫ് (Thirst Quenchers) കണ്‍വീനറും വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ഡയറക്റ്ററുമായ സുധീര്‍ തിരുനിലത്ത് മലബാര്‍ ന്യൂസിനോട് പറഞ്ഞു.

കുപ്പിവെള്ളവും പഴങ്ങളും ബിസ്‌കറ്റും ഉള്‍പ്പടെയുള്ള സാധനങ്ങളും ബോധവല്‍ക്കരണ പരിപാടിയില്‍ വിതരണം ചെയ്തു.160 ഓളം തൊഴിലാളികളാണ് പരിപാടിയില്‍ സംബന്ധിച്ചത്. കഴിഞ്ഞ 5 വര്‍ഷമായി തുടരുന്ന ഈ പദ്ധതി അനേകം പേരെയാണ് സുരക്ഷിതരാക്കിയത്. 2015 വരെയുള്ള വര്‍ഷങ്ങളെ വെച്ച് താരതമ്യം ചെയ്താല്‍ തൊഴിലാളികള്‍ക്കിടയില്‍ വേനല്‍ ചൂടേറ്റുള്ള അപകടം 5% ത്തിന് താഴെയാണിന്ന്. ഐസിആര്‍എഫും സമാന സംഘടനകളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തിവരുന്ന സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളുടെ ഗുണഫലമാണത്. ഐസിആര്‍എഫ് ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ് കൂട്ടി ചേര്‍ത്തു.

ഐസിആര്‍എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് തുടര്‍ന്ന് പറയുന്നു; ഇത് ഈ പരമ്പരയിലെ ഏഴാമത്തെ പ്രോഗ്രാമാണ്. ജുഫൈറിലെ ഒരു ഹോട്ടല്‍ & അപാര്‍ട്‌മെന്റ് വര്‍ക്ക് സൈറ്റില്‍ വെച്ചാണ് പരിപാടി നടന്നത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ലളിതമായി വിശദീകരിക്കുന്ന ലഘുലേഖകള്‍ തൊഴിലാളികള്‍ക്ക് വലിയ സഹായമാണെന്നും ഐ.സി.ആര്‍.എഫ് സന്നദ്ധപ്രവര്‍ത്തകര്‍ വിതരണം ചെയ്ത ഉന്നത നിലവാരമുള്ള ഫെയ്സ് മാസ്‌ക്കുകളും രോഗാണു നശീകരണ (Antibacterial) സോപ്പുകളും അവരുടെ തൊഴില്‍ ദിനങ്ങളില്‍ മുതല്‍കൂട്ടാകുമെന്നും ഇദ്ദേഹം വിശദമാക്കി.

ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും വേനല്‍ക്കാലത്ത് എങ്ങനെ ആരോഗ്യം സൂക്ഷിച്ച് ജീവിക്കാം എന്നത് അവരെ പഠിപ്പിക്കുക എന്നതുമാണ്. വേനല്‍ക്കാലത്തെ ചൂടില്‍ അധ്വാനിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നവര്‍ ആയതിനാല്‍ വിവിധ വര്‍ക്ക് സൈറ്റുകളില്‍ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാന്‍ ഐസിആര്‍എഫ് തീരുമാനിച്ചിട്ടുണ്ടെന്നും ജോണ്‍ ഫിലിപ്പ് വ്യക്തമാക്കി.

ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, കണ്‍വീനര്‍ സുധീര്‍ തിരുനിലത്ത് , എന്നിവരോടൊപ്പം ഐ.സി.ആര്‍.എഫ് സന്നദ്ധപ്രവര്‍ത്തകരായ സുനില്‍ കുമാര്‍, മുരളീകൃഷ്ണന്‍, ക്ലിഫ്ഫോര്‍ഡ് കൊറിയ, ചെമ്പന്‍ ജലാല്‍, പവിത്രന്‍ നീലേശ്വരം എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE