ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരത; വിദ്വേഷവും വെറുപ്പും ഇരുട്ടിലാഴ്‌ത്തും; ഡോ. ഫാറൂഖ് നഈമി

അന്യമത വിദ്വേഷവും, ഇതര വിശ്വാസ സംസ്‌കാരങ്ങളോടുള്ള നിന്ദ്യതയും ഈ രാജ്യത്തെ പിറകോട്ടടുപ്പിക്കുന്നതായും വൈവിധ്യത്തിലെ ഒരുമയെന്ന രാജ്യത്തിന്റെ അടിസ്‌ഥാന ആശയത്തെ ഉയർത്തിപ്പിടിച്ച് ജീവിക്കണമെന്നും ഡോ. നഈമി പറഞ്ഞു.

By Central Desk, Malabar News
We the people of India' Campaign
Ajwa Travels

പിലിബിത്ത് (യുപി): ബഹുസ്വരതയിൽ ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഏറ്റവും സവിശേഷമായ സ്‌ഥാനമാണ് ഇന്ത്യക്കെന്നും നമ്മൾ ഇതിൽ അഭിമാനം കൊള്ളണമെന്നും എസ്‌എസ്‌എഫ് ദേശീയ അധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി.

രാജ്യത്തിന്റെ പൂർവകാല ചരിത്രം തന്നെ ഈയൊരു വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. 1947 ൽ രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്‌ധിയിലേക്ക് നയിച്ച സമരങ്ങൾ ഈ നാടിന്റെ ഒരുമയുടെ വേദിയായിരുന്നു. ജാതിമത ഭേദമന്യേ ദേശാഭിമാനികളായ മനുഷ്യരെല്ലാം തോളോട് തോൾ ചേർന്ന് പൊരുതി നേടിയതാണ് നമ്മളീ മണ്ണ്. സ്വാതന്ത്ര്യ സമര സേനാനികളിൽ മാത്രമല്ല, ഈ രാജ്യത്തിന് അഭിമാനമായി മാറിയ മനുഷ്യരിലും എല്ലാ വിഭാഗക്കാരുമുണ്ട്.

ഭൗതിക ശാസ്‌ത്ര ലോകത്ത് വിക്രം സാരഭായിയും ബഹിരാകാശ ശാസ്‌ത്ര ലോകത്ത് എപിജെ അബ്‌ദുൽ കലാമുമെന്ന പോലെ കലാകായിക രംഗങ്ങളിലെല്ലാം തന്നെ ഈയൊരു പെരുമയും ഒരുമയും നമുക്ക് കാണാൻ സാധിക്കും.

എല്ലാ മേഖലയിലുമെന്ന പോലെ സാഹിത്യത്തിലും നമുക്കൊരു ഏകതയില്ല. ‘ഇന്ത്യൻ സാഹിത്യത്തിന്റെ ഒരുമ അന്വേഷിക്കുന്നവർ അതിന്റെ പലമയിലും, പലമ അന്വേഷിക്കുന്നവർ അതിന്റെ ഒരുമയിലും എത്തുന്നു’ എന്ന യുആർ അനന്തമൂർത്തിയുടെ പ്രസ്‌താവന തന്നെ അതിന്റെ സ്വഭാവത്തെ വിളിച്ചോതുന്നുണ്ട്.

അനേകമായ സംസ്‌കാരത്തിനിടയിലും ഇന്ത്യയെന്ന ഒരാശയത്തെ തുന്നിപ്പിടിപ്പിക്കുവാൻ ഭരണഘടനാ ശിൽപ്പിയായ ബിആർ അംബേദ്ക്കറിനു സാധിച്ചു. അതിനാൽ തന്നെ വൈവിധ്യത്തിലെ ഒരുമയെന്ന ഈ രാജ്യത്തിന്റെ ആശയത്തെ ഉയർത്തിപ്പിടിച്ച് ജീവിക്കണമെന്നും, അന്യമത വിദ്വേഷവും, ഇതര വിശ്വാസ സംസ്‌കാരങ്ങളോടുള്ള നിന്ദ്യതയും ഈ രാജ്യത്തെ പിറകോട്ടടുപ്പിക്കുന്നു എന്നും ഡോ. നഈമി ഉണർത്തി.

We the people of India Campaignവീ ദ പീപ്പിൾ ഓഫ് ഇന്ത്യ എന്ന പ്രമേയത്തിൽ എസ്‌എസ്‌എഫ് സംഘടിപ്പിക്കുന്ന സംവിധാൻ യാത്രയുടെ ഏഴാം ദിവസമായ ഇന്നലെ പിലിബിത്തിലെ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ഫാറൂഖ് നഈമി.

പിലിബിത്തിലെ സ്വീകരണ സമ്മേളനത്തിൽ എസ്‌എസ്‌എഫ് ദേശീയ കമ്മറ്റിയംഗങ്ങൾക്ക് പുറമെ ഇംതിസാർ ബറകാത്തി, മൗലാനാ റഈസുദ്ധീൻ, അഹ്ലാഖ് ഖാദിരി, ജലീൽ നിസാമി തുടങ്ങിയവരും അതിഥികളായി പങ്കെടുത്തു. ഓഗസ്‌റ്റ് 12ന് ശ്രീനഗറിലെ ഹസ്റത്ത് ബാൽ മസ്‌ജിദ് ഇമാം ഹസ്രത്ത് മൗലാനാ മുഫ്‌തി ബിലാൽ അഹ്‌മദ് ഫ്ളാഗ് ഓഫ് ചെയ്‌ത്‌ ആരംഭിച്ച യാത്ര കശ്‌മീർ, പഞ്ചാബ്, ഡൽഹി, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങൾ പിന്നിട്ട് ഇന്ന് ഉത്തർപ്രദേശിലെ നാലാമത്തെ സ്വീകരണ കേന്ദ്രമായ ബറെയ്‌ലിയിലെത്തും.

Most Read | 71ആം വയസിൽ ബിരുദം നേടി റോസ്

COMMENTS

  1. ഫാറൂഖ് നഈമിയുടെ അവതരണം മികച്ചതായിട്ടുണ്ട്.
    ???

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE