ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാരുടെ വിയോഗം വലിയ നഷ്‌ടം: കാന്തപുരം

By Desk Reporter, Malabar News
Bekal Ibrahim Musliyar_Malabar News
ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാരും കാന്തപുരവും
Ajwa Travels

കോഴിക്കോട്: സമസ്‌ത കേന്ദ്ര മുശാവറ അംഗവും കർണ്ണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും സഅദിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പളുമായ ബേക്കൽ ഇബ്രാഹീം മുസ്‌ലിയാരുടെ വിയോഗം അക്ഷരാർത്ഥത്തിൽ വലിയ നഷ്‌ടമാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

വലിയ ആലിമും മുദരിസും ആയിരുന്ന അദ്ദേഹം താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻമാരിൽ ഒരാളായിരുന്നു. താജുൽ ഫുഖഹാഅ് – എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. ഫിഖ്ഹിലും ഗോള ശാസ്‍ത്രത്തിലും അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു. 1971 ഇൽ ബിരുദധാരിയായ ശേഷം അഞ്ചു പതിറ്റാണ്ടോളം ദർസ് നടത്തിയ അവർക്ക് ആയിരക്കണക്കിന് ശിഷ്യൻമാരുണ്ട്. കർണ്ണാടകയിലെ ഉഡുപ്പി ജില്ലാ സംയുക്ത ഖാളിയും നിരവധി മഹല്ലുകളുടെ ഖാളിയും ആയിരുന്നു.-കാന്തപുരം അനുസ്‌മരിച്ചു.

Related News: കരിപ്പൂരിന്റെ ചിറകരിയരുത്; ഐക്യദാര്‍ഢ്യവുമായി കാന്തപുരവും

കേരളത്തിലാകുമ്പോൾ ശുദ്ധമായ മലയാളത്തിലും കർണ്ണാടകയിൽ കന്നഡയിലും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ എന്നും സുന്നികൾക്ക് ആവേശമായിരുന്നു. പതിനായരങ്ങളെ സുന്നത്ത് ജമാഅത്തിന്റെ യഥാർത്ഥമായ ആശയങ്ങളിലേക്ക് അദ്ദേഹം എത്തിച്ചു. താജുൽ ഉലമക്ക് ശേഷം കർണ്ണാടകയിലെ സുന്നി പ്രവർത്തങ്ങൾക്ക് ആവേശകരമായ നേതൃത്വം നൽകിയത് അവരായിരുന്നുവെന്നും ഫേസ്ബുക്കിൽ കാന്തപുരം എഴുതിയ അനുസ്‍മരണ കുറിപ്പിൽ പറഞ്ഞു.

Related News: കരുണയുടെ കരങ്ങളുമായി കാന്തപുരം; 800 പ്രവാസികള്‍ക്ക് പുതുജീവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE