ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം

By News Desk, Malabar News
Fashion Gold Scam; Raid on the house of MC Kamaruddin and Pookoya Thangal
Ajwa Travels

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം. കേസിലെ ഒന്നാം പ്രതി ചന്തേര പൂക്കോയ തങ്ങളെയും കമ്പനിയുടെ മറ്റ് ഡയറക്‌ടർമാരെയും അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ നിക്ഷേപകരിൽ നൂറിലേറെ പേർ ഒപ്പിട്ട നിവേദനമാണ് നൽകിയത്.

നിക്ഷേപ തട്ടിപ്പിൽ ജ്വല്ലറി ഡയറക്‌ടർമാർക്ക് പങ്കുണ്ടെന്നാണ് നിക്ഷേപകരുടെ ആരോപണം. പൂക്കോയ തങ്ങളുടെ അറസ്‌റ്റ് വൈകുന്നതിന് പിന്നിൽ രാഷ്‌ട്രീയ സ്വാധീനമുണ്ടെന്നും ആക്ഷേപമുണ്ട്. രണ്ടാം പ്രതിയായ എംസി കമറുദ്ദീൻ എംഎൽഎയുടെ അറസ്‌റ്റിന് ശേഷം ഒളിവിൽ പോയ പൂക്കോയ തങ്ങളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൂക്കോയ തങ്ങളുടെ അറസ്‌റ്റ് വൈകുന്നതിനോടൊപ്പം നിക്ഷേപ തട്ടിപ്പ് കേസിലെ കുറ്റപത്ര സമർപ്പണം നീണ്ടുപോവുകയാണ്.

ഫാഷൻ ഗോൾഡ് പയ്യന്നൂർ ശാഖ നടത്തിപ്പ് ചുമതലക്കാരനും ഡയറക്‌ടർമാരിൽ ഒരാളുമായ ഹാരിസ് അബൂബക്കറിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും നിക്ഷേപകർ തീരുമാനിച്ചിട്ടുണ്ട്.

Also Read: സംസ്‌ഥാനത്ത് 7 മാസങ്ങള്‍ക്ക് ശേഷം ഇന്ന് സ്‌കൂളുകള്‍ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE