‘ഉടന്‍പിറപ്പെ’: ജ്യോതികയുടെ 50ആം ചിത്രം; ട്രെയ്‌ലർ പുറത്ത്

By Staff Reporter, Malabar News
udanpirappe-movie

ജ്യോതികയെ കേന്ദ്ര കഥാപാത്രമാക്കി ശരവണ്‍ സംവിധാനം ചെയ്യുന്ന ‘ഉടന്‍പിറപ്പെ’യുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ജാതി രാഷ്‌ട്രീയം പ്രമേയമായി എത്തുന്ന ‘ഉടന്‍പിറപ്പെ’ ജോതികയുടെ അമ്പതാമെത്തെ ചിത്രം കൂടിയാണ്. ഈ മാസം 14ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.

സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ ശശികുമാര്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമുദ്രകനി, സൂരി, കാളിയരശന്‍, നിവേദിത എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവരിപ്പിക്കുന്നു. ‘പൊന്‍മകള്‍ വന്താല്‍’ എന്ന ചിത്രത്തിന് ശേഷമുള്ള ജ്യോതികയുടെ ചിത്രമാണ് ‘ഉടന്‍പിറപ്പെ’.

സംവിധായകൻ ശരവണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ആര്‍ രാജവേലാണ് ഛായാഗ്രാഹകൻ. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

udanpirappe

Most Read: കണ്ടീഷണർ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE