അമേരിക്കയിൽ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഇന്ത്യൻ വംശജ കമല ഹാരിസും

By Desk Reporter, Malabar News
kamala harris_2020 Aug 12
Ajwa Travels

വാഷിംഗ്‌ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ ജോ ബേഡനാണ് കമലയുടെ പേര് നിർദേശിച്ചത്. നിലവിൽ കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററാണ് അവർ. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവർത്തകയുടെ പേര് നിർദേശിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നാണ് ജോ ബേഡൻ ഇതിനോട് പ്രതികരിച്ചത്.

അമേരിക്കയിലെ ഭരണത്തിന്റെ തലപ്പത്ത് മത്സരിക്കാൻ അവസരം ലഭിക്കുന്ന ആദ്യ ഏഷ്യൻ -അമേരിക്കൻ വംശജ കൂടിയാണവർ. കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾ തടയാനും ഗാർഹിക പീഡനത്തിൽ നിന്നും അതിജീവിച്ചവരെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ട് വരാനും നടത്തിയ പ്രവർത്തനങ്ങളാണ് കമലയെ വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥിത്വത്തിലേക്ക് എത്തിച്ചത്. ലൈംഗിക തൊഴിലാളികളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിലും അവർ മുൻനിരയിലുണ്ടായിരുന്നു. നിലവിൽ യു എസ് സെനറ്റിൽ സേവനമനുഷ്ഠിക്കുന്ന വെള്ളക്കാരിയല്ലാത്ത ഒരേയൊരു വനിത കൂടിയാണ് കമല, ഒപ്പം ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വെള്ളക്കാരിയല്ലാത്ത വനിതാ  സെനറ്റംഗവും.
കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലൻ തമിഴ്നാട്ടിൽ നിന്നും അറുപതുകളിൽ യു എസിലേക്ക് കുടിയേറിയതാണ്. പിതാവ് ഡോണാൾഡ് ഹാരിസ് ജമൈക്കൻ വംശജനും.
അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിനെതിരെയുള്ള അസന്തുഷ്ഠിയും വർണവിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങളും ശക്തമായ അവസരത്തിൽ കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം വലിയ പ്രതീക്ഷകളാണ് മുന്നോട്ട് വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE