സിപിഐ ദേശീയ കൗൺസിൽ യോഗം; കനയ്യ കുമാർ പാർട്ടി വിട്ടത് ചർച്ചയാകും

By Staff Reporter, Malabar News
kanhaiya kumar-cpi national council meeting
Ajwa Travels

ഡെൽഹി: കനയ്യ കുമാർ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ ഇന്ന് നടക്കും. ജനറൽ സെക്രട്ടറി ഡി രാജ കഴിഞ്ഞ ദിവസം യോഗത്തിൽ വിഷയം അവതരിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തേക്കാണ് സിപിഐ ദേശീയ കൗൺസിൽ യോഗം.

കേരളത്തിൽ നിന്നുൾപ്പടെയുള്ള ഒരു വിഭാഗം നേതാക്കൾക്ക് കനയ്യ കുമാർ പാർട്ടി വിടുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു എന്ന അഭിപ്രായമുണ്ട്. അതേസമയം കനയ്യയോട് നേതൃത്വം മൃദുസമീപനം സ്വീകരിച്ചെന്നും ചിലർ വിമർശനം ഉയർത്തുന്നുണ്ട്.

സംസ്‌ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്‌ഥാന നേതൃത്വവുമായി ആശയ വിനിമയം നടത്തണമെന്ന കീഴ്‌വഴക്കത്തിൽ വിട്ടുവീഴ്‌ച പാടില്ലെന്ന് കേരളാ നേതാക്കൾ വ്യക്‌തമാക്കും എന്നാണ് സൂചന.

അതേസമയം അടുത്ത വർഷം വിജയവാഡയിൽ നിശ്‌ചയിച്ച 24ആം പാർട്ടി കോൺഗ്രസ്, ഒക്‌ടോബർ രണ്ടാം വാരം ചേരും. ഇന്നലെ നടന്ന ചർച്ചയിലാണ് തീരുമാനം. ഒക്‌ടോബർ ആദ്യം സംസ്‌ഥാന സമ്മേളനം ചേരും. ജനുവരി മുതൽ കീഴ്‌ഘടകങ്ങളിലെ സമ്മേളനങ്ങൾ ആരംഭിക്കും.

Most Read: ഭവാനിപ്പൂരിൽ ഇന്ന് വോട്ടെണ്ണൽ; മമതയുടെ ഭാവി ഇന്നറിയാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE