കനത്ത ചൂട്; കടലിൽ പക്ഷികൾ കുറയുന്നതായി സർവേ ഫലം

By Team Member, Malabar News
sea birds
Representational image
Ajwa Travels

കണ്ണൂർ : ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ കടലിൽ നടത്തിയ സർവേയിൽ കടലിൽ പക്ഷികൾ പൊതുവെ കുറയുന്നതായി കണ്ടെത്തി. കനത്ത ചൂടിനെ തുടർന്നാകാം കടൽ പക്ഷികളുടെ സാനിധ്യത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതെന്ന് വിദഗ്‌ധർ വ്യക്‌തമാക്കി. ആർട്ടിക് സ്‌കുവ, പൊമറൈൻ സ്‌കുവ, ബ്രാൺ– സൗത്ത് പോളാർ സ്‌കൂവ, കോമൺ ടേൺ, ലെസർ ക്രസ്‌റ്റഡ് ടേൺ തുടങ്ങിയവയുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഉത്തര മേഖല ചീഫ് കൺസർവേറ്റർ വിനോദ് കുമാർ, സാമൂഹിക വനവൽക്കരണ വിഭാഗം കൺസർവേറ്റർ എൻടി സാജൻ, അസിസ്‌റ്റൻഡ് കൺസർവേറ്റർ എൻടി സാജൻ, അസിസ്‌റ്റൻഡ് കൺസർവേറ്റർ ജി പ്രദീപ്, ഔഷധി എംഡി ഉത്തമൻ റേഞ്ച് ഓഫീസർമാരായ അരുണേഷ്, രതീശൻ, പക്ഷിനിരീക്ഷകരായ സത്യൻ മേപ്പയൂർ, റോഷ് നാഥ് രമേഷ്, അസിസ്‌റ്റൻഡ് കൺസർവേറ്റർ വി രാജൻ എന്നിവരടങ്ങിയ സംഘമാണ് പക്ഷിനിരീക്ഷണം നടത്തിയത്.

Read also : ‘നൻമക്കൊരു നാളികേരം’ സാന്ത്വന സേവനത്തിന് വേറിട്ട പദ്ധതിയുമായി എസ്‌വൈഎസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE