വരയ്‌ക്കല്‍ കടപ്പുറത്തെ ബലിതർപ്പണം; നൂറ് പേർക്കെതിരെ കേസ്

By Staff Reporter, Malabar News
karkkadaka vaavu-case
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കെ കോഴിക്കോട് വരയ്‌ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. വരയ്‌ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയില്‍ പോലീസ് പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തത്.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിൽ പൊതു ഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാൽ ഈ നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് ബലി കർമങ്ങൾക്കായി ആളുകൾ കൂട്ടമായി എത്തിയത്.

ജനലക്ഷങ്ങളെത്തുന്ന ആലുവ മണപ്പുറത്തും ഇക്കുറി ബലിതർപ്പണം ഉണ്ടായിരുന്നില്ല. എന്നാൽ ബലിതർപ്പണത്തിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ക്ഷേത്രദർശനത്തിന് നിരവധി പേരാണ് എത്തിച്ചേർന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 15 പേരെ മാത്രമാണ് ഒരു സമയം ദർശനത്തിന് അനുവദിച്ചത്.

വിശ്വാസികള്‍ വീടുകളിൽ തന്നെ ബലി അർപ്പിക്കണമെന്നായിരുന്നു അധികൃതർ നിർദ്ദേശിച്ചിരുന്നത്. ഇത് പലിച്ച് നിരവധി ഇടങ്ങളില്‍ ഓൺലൈനായാണ് ബലിതർപ്പണം നടന്നത്.

അതേസമയം തെക്കൻ കേരളത്തിൽ ഏറ്റവുമധികം പേരെത്തുന്ന തിരുവല്ലം, മധ്യകേരളത്തിലെ തിരുനാവായ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇത്തവണ ബലിതർപ്പണമുണ്ടായില്ല. എന്നാൽ ഒറ്റപ്പെട്ട സ്വകാര്യ ക്ഷേത്രങ്ങളിലും കൂട്ടായ്‌മകൾക്ക് കീഴിലും ഒന്നിച്ചുള്ള ബലിയിടൽ നടന്നതായാണ് വിവരം.

Malabar News: വിനോദ സഞ്ചാര നൈപുണ്യ വികസന പദ്ധതി; പട്ടികയിൽ ഇടംപിടിച്ച് ബേക്കൽകോട്ടയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE