സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

By Desk Reporter, Malabar News
Kerala Secretariat Fire _ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഓഫീസില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാനില്‍ നിന്നാവാം തീ പടര്‍ന്നതെന്ന് പോലീസ് കരുതുന്നു. ഫാനിന്റെ കേബിളില്‍ നിന്നും പടര്‍ന്ന തീ തെര്‍മോക്കോള്‍ റൂഫിങ്ങിലേക്ക് പടരുകയും, ഫാന്‍ പൊട്ടിവീഴുകയും ചെയ്തതോടെ താഴെയുള്ള ഫയലുകള്‍ക്ക് തീ പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രോട്ടോകോള്‍ വിഭാഗം ഓഫീസ് മുഴുവന്‍ അണുനാശിനി തളിച്ചിരുന്നു. ഇതിനുപയോഗിച്ച സാനിറ്റൈസര്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിലേക്ക് നയിച്ചതാവാമെന്നും പോലീസ് കണക്കുകൂട്ടുന്നു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് ഈ സംഭവം ഇന്നലെ വഴി തുറന്നത്.
സെക്രട്ടറിയേറ്റിലെ തീപ്പിടിത്തതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ഭരണസിരാകേന്ദ്രത്തിന്റെ പരിസരം കലാപഭൂമിയായി മാറിയിരുന്നു. തീപ്പിടിത്തത്തിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു ഉള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ചീഫ് സെക്രട്ടറി നേരിട്ടെത്തിയാണ് എല്ലാവരോടും പുറത്തേക്ക് പോവാന്‍ ആവശ്യപ്പെട്ടത്. ഇതിനിടയില്‍ പ്രതിഷേധവുമായെത്തിയ ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി പ്രതിഷേധിച്ചു.

വൈകീട്ട് 5 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനയും പോലീസും പെട്ടെന്ന് തന്നെ സ്ഥലത്തെത്തി തീയണച്ചു. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന്റെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായത് എന്ന് അറിഞ്ഞതോടെ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ അവിടേക്ക് എത്തി. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകളും, മറ്റു രേഖകളും സൂക്ഷിക്കുന്ന ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ കാര്യായലത്തിലാണ് അഗ്‌നിബാധ എന്ന വിവരം ലഭിച്ചതോടെ അപകടത്തിനു പിന്നില്‍ ഗൂഡാലോചന ആരോപിച്ച് പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. ഇതോടെ സെക്രട്ടറിയേറ്റിനു മുന്നില്‍ തിക്കും തിരക്കുമായി. നേതാക്കളില്‍ പലരും ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു.ചീഫ് സെക്രട്ടറി എത്തിയാണ് രംഗം ശാന്തമാക്കിയത്. ആരെയും ഉള്ളിലേക്ക് കടത്തി വിടാന്‍ കഴിയില്ലെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ആരോപണങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കും എന്നും പറഞ്ഞു. അതിനു ശേഷവും വി.ടി. ബല്‍റാം, ശിവകുമാറും അടക്കമുള്ള നേതാക്കള്‍ സെക്രട്ടറിയേറ്റിനു പുറത്ത് പ്രതിഷേധിച്ചു. സംഭവത്തില്‍ രമേശ് ചെന്നിത്തല എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE