ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി പുതിയ ആറ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിച്ച് കെഎസ്ഇബി

By News Desk, Malabar News
MalabarNews_charging stations
Ajwa Travels

രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ച് കേരളാ സര്‍ക്കാരും. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കെഎസ്ഇബി ഒരുക്കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫെയ്സ്ബുക്ക് പേജിലൂടെ കെഎസ്ഇബി വ്യക്‌തമാക്കി.

വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് സംസ്‌ഥാനത്തുടനീളം ചാര്‍ജിംഗ് സ്‌റ്റേഷന്‍ ശൃംഖല ഒരുക്കുകയാണ് കെഎസ്ഇബി. സംസ്‌ഥാന സര്‍ക്കാരിന്റെ ഇ- വെഹിക്കിള്‍ നയപ്രകാരം ചാര്‍ജ് സ്‌റ്റേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്ഇബിഎല്ലിനെ തിരഞ്ഞെടുത്തിരുന്നു. ഇതനുസരിച്ച് ആദ്യപടിയായി കെഎസ്ഇബിഎല്‍ ആറ് സ്‌ഥലങ്ങളില്‍ വൈദ്യുത ചാര്‍ജ് സ്‌റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.

  • നേമം, ഇലക്‌ട്രിക്കല്‍ സെക്ഷന്‍, തിരുവനന്തപുരം
  • ഓലൈ, ഇലക്‌ട്രിക്കല്‍ സെക്ഷന്‍, കൊല്ലം
  • പാലാരിവട്ടം, വൈദ്യുതി ഭവനം, എറണാകുളം
  • വിയ്യൂര്‍, സബ്‌സ്‌റ്റേഷന്‍, തൃശൂർ
  • നല്ലളം, സബ്‌സ്‌റ്റേഷന്‍, കോഴിക്കോട്
  • ചൊവ്വ, സബ്‌സ്‌റ്റേഷന്‍, കണ്ണൂര്‍ 

എന്നിവിടങ്ങളിലാണ് നിലവില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ തയാറായിരിക്കുന്നത്. മറ്റ് ജില്ലകളില്‍ മിക്കയിടത്തും മാര്‍ച്ചിലൂടെ സ്‌റ്റേഷനുകള്‍ ഒരുക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

വൈദ്യുതി വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കെഎസ്ഇബിയുടെ വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ നിന്ന് 2021 ഫെബ്രുവരി ആറുവരെ തികച്ചും സൗജന്യമായി കാര്‍ ചാര്‍ജ് ചെയ്യാം. കൂടാതെ എല്ലാ ജില്ലകളിലുമായി 56 ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബിഎല്‍ ആരംഭിച്ചിട്ടുണ്ട്. 2022 ആകുമ്പോഴേക്ക് 10 ലക്ഷം ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Also Read: 12,638 വജ്രങ്ങള്‍ കൊണ്ട് മോതിരം നിര്‍മ്മിച്ച് റെക്കോര്‍ഡ് നേടി ഇന്ത്യന്‍ യുവാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE