ഇടുക്കിയിൽ മലയിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ കുടുങ്ങി

By Staff Reporter, Malabar News
idukky-landslide
Ajwa Travels

ഇടുക്കി: ഏലപ്പാറയ്‌ക്ക് സമീപം കോഴിക്കാനം എസ്‌റ്റേറ്റിൽ മലയിടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽ അകപ്പെട്ടു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്‌പ എന്ന് വിളിക്കുന്ന ഭാഗ്യത്തിനെയാണ് അപകടത്തിൽ കാണാതായത്. പ്രദേശത്ത് ഫയർ ഫോഴ്‌സ് എത്തി തിരച്ചിൽ തുടരുകയാണ്.ലയത്തിന് പുറകിലുള്ള മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം.

ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടമുണ്ടായത്. വലിയ അളവിൽ മണ്ണ് ഇടിഞ്ഞു വീണിട്ടുണ്ട്. കൂടുതൽ ആളുകൾ മണ്ണിനടിയിൽ അകപ്പെട്ടിട്ടില്ല എന്നതാണ് ആശ്വാസകരമായ വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കനത്ത മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവിൽ മണ്ണിടിഞ്ഞു വീണതെന്നാണ് സൂചന.

Read Also: നിയമസഭാ സമ്മേളനം; സർക്കാരിന് എതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE