ചണ്ഡീഗഢ്: പാക് ചാര സംഘടനയായ ഐഎസ്‌ഐയ്‌ക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്‌റ്റിൽ. ഹരിയാന പോലീസാണ് സൈനികനെ അറസ്‌റ്റ് ചെയ്‌ത കാര്യം വ്യക്‌തമാക്കിയത്. അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാർ ആണ് അറസ്‌റ്റിലായതെന്ന് ഹരിയാന പോലീസ് അറിയിച്ചു.
ഇന്നലെയാണ് സൈനികൻ അറസ്‌റ്റിലായത്. ഭോപ്പാലിൽ സൈന്യത്തിലെ എഞ്ചിനീയറിംഗ് റെജിമെന്റിൽ ഹവിൽദാറായി ജോലി ചെയ്യുകയായിരുന്നു രോഹിത് കുമാർ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് രോഹിത് ലീവിന് നാട്ടിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
പാക് ഏജന്റുമായി തനിക്ക് ബന്ധമുണ്ടെന്നും ഫോട്ടോകൾ ഉൾപ്പടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും രോഹിത് കുമാർ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ഇയാളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്‌ഥൻ ഹാമിദ് അക്‌തർ പറഞ്ഞു.
Read Also: നീലഗിരിയിൽ നാല് പേരെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചു