പാണത്തൂരിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാ‍‍ര്‍

By Desk Reporter, Malabar News
Locals say earthquake shakes Panathur again

കാസർഗോഡ്: ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും ഭൂചലനം എന്ന് റിപ്പോർട്. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂ‍ര്‍ അടക്കമുള്ള മേഖലകളിലാണ് വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വൈകുന്നേരം 4.40-ഓടെ പാണത്തൂരിന് അടുത്ത കല്ലപ്പള്ളി പ്രദേശത്താണ് കുലുക്കം അനുഭവപ്പെട്ടതെന്ന് നാട്ടുകാ‍‍ര്‍ പറയുന്നു.

ഇന്ന് രാവിലെയും കാസർഗോട്ടെ പാണത്തൂര്‍ അടക്കമുള്ള മലയോര മേഖലകളിൽ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെ 7.45നാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രത്യേക ശബ്‌ദത്തോടെ നാല് സെക്കന്‍ഡ് നീണ്ടു നിന്ന ഭൂചലനത്തിൽ നാശനഷ്‌ടങ്ങള്‍ ഒന്നും റിപ്പോർട് ചെയ്‌തിട്ടില്ല. ഇക്കഴിഞ്ഞ ശനിയാഴ്‌ചയും പാണത്തൂരിലെ ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു.

കര്‍ണാടകയിലെ കുടക് ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്‌ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഭൗമശാസ്‌ത്രജ്‌ഞര്‍ പറഞ്ഞു. അഞ്ച് സെക്കന്‍ഡോളം ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. ദക്ഷിണ കന്നഡ ജില്ലയിലും നേരിയ ഭൂചലനമുണ്ടായി. നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് ദക്ഷിണ കന്നഡ ജില്ലയിൽ ഭൂചലനമുണ്ടാവുന്നത്.

Most Read:  എംഎസ്എംഇ വായ്‌പാ പരിധി 2 കോടിയായി ഉയർത്തി കെഎഫ്‍സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE