നിലമ്പൂർ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ നിലമ്പൂർ മജ്‌മഅ് അക്കാദമിയിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ 2021 ജനുവരി മാസം ആരംഭിക്കുന്ന സൗജന്യ പിഎസ്‌സി പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ളാസുകൾ എല്ലാ ഞായർ, രണ്ടാം ശനി ദിവസങ്ങളിൽ 10 മണി മുതൽ 4 മണി വരെ ഉണ്ടായിരിക്കും.
ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു ഒബിസി വിഭാഗത്തിന് 20 ശതമാനവും സീറ്റുകൾ ലഭിക്കും. യോഗ്യരായവർ എസ്‌എസ്‌എൽസി ബുക്ക്, മറ്റു വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പും, 2 കോപ്പി ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഡിസംബർ 25. കൂടുതൽ വിവരങ്ങൾക്ക് 9495186556
Most Read: മുഖ്യമന്ത്രിയുടെ മുസ്‌ലിംലീഗ് വിരുദ്ധ പരാമർശവും സമസ്‌തയുടെ പ്രതികരണവും