മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഭീഷ്‌മ പർവ്വം’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ അണിയറ ജോലികൾ പൂർത്തിയായി. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്.
വൻ വിജയം നേടിയ ‘ബിഗ് ബി’ പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഭീഷ്‌മ പർവ്വം’.
നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്‌തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ്. റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു.
Most Read: വാവ സുരേഷിന് സിപിഎം വീട് നിർമിച്ച് നൽകും; മന്ത്രി വിഎൻ വാസവൻ