നൂറുകോടി ക്‌ളബ്ബിൽ കയറി ‘ഭീഷ്‌മ പർവ്വം’

By Film Desk, Malabar News
bheeshma parvam movie
Ajwa Travels

100 കോടി ക്‌ളബ്ബിൽ ഇടംനേടി അമൽ നീരദ് ഒരുക്കിയ മമ്മൂട്ടി ചിത്രം ‘ഭീഷ്‌മ പർവ്വം’. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. സിനിമാ അനലിസ്‌റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

മാര്‍ച്ച് മൂന്നിന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് ‘ഭീഷ്‌മ പർവ്വം’ സൃഷ്‌ടിച്ചത്. ‘ബിഗ് ബി’ പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്ന ഹൈപ്പിൽ എത്തിയ ‘ഭീഷ്‌മ പർവ്വം’ പ്രേക്ഷക പ്രതീക്ഷകൾക്ക് ഒട്ടുംതന്നെ കോട്ടം വരുത്തിയില്ല.

അതേസമയം ഏപ്രിൽ ഒന്നിന് ചിത്രം ഹോട്സ്‌റ്റാറിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തും. ഒടിടി റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും കഴിഞ്ഞ ദിവസം ഹോട്സ്‌റ്റാർ പങ്കുവെച്ചിരുന്നു.

അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അന്തരിച്ച കെപിഎസി ലളിതയും നെടുമുടി വേണുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷനാണ്. സുഷിൻ ശ്യാം ആണ് പശ്‌ചാത്തല സംഗീതത്തിന് പിന്നിൽ.

Most Read: ‘ഇരുണ്ട കാലത്തേക്ക് മടക്കമില്ല’; മൻസിയയ്‌ക്ക് വേദി ഒരുക്കാൻ ഡിവൈഎഫ്ഐ  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE