മാനസ കൊലക്കേസ്; പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

By News Desk, Malabar News
manasa and rakhil
Ajwa Travels

കണ്ണൂർ: കോതമംഗലം നെല്ലിക്കുഴിയില്‍ ബിഡിഎസ് വിദ്യാർഥിനി മാനസയെ വെടിവച്ചു കൊന്ന കേസിൽ അറസ്‌റ്റിലായ രണ്ട് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ, ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ് കുമാർ വർമ്മ എന്നിവരെയാണ് കോതമംഗലം കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.

പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. നിലവില്‍ രാഖിലിന്റെ സുഹൃത്തുക്കളില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്‌ഥാനത്തിലാകും ചോദ്യം ചെയ്യുക. അതേസമയം, രാഖിൽ ഉപയോഗിച്ച തോക്ക് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചിരുന്നു. തോക്കിലെ വിരലടയാളം രാഖിലിന്റേത് തന്നെയാണെന്ന് തെളിയിക്കാനുള്ള ‘ഹാന്‍ഡ് വാഷ്’ പരിശോധനാക്കാണ് അയച്ചത്.

ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ‍ഡെന്റൽ കോളജ് വിദ്യാർഥിനിയായ മാനസയെ രാഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിൽ ആത്‍മഹത്യ ചെയ്യുകയായിരുന്നു.

Also Read: ഇ ബുൾജെറ്റിന്റെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കീഴിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE