ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ വലിയ പ്രതിസന്ധി സൃഷ്‌ടിക്കവേ, രോഗബാധയെ പ്രതിരോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളെ പരിഹസിക്കുന്ന കവര്‍പേജുമായി ‘ഔട്ട് ലുക്ക്’ മാസിക.
ഏഴ് വയസായ ഇന്ത്യന്‍ സര്‍ക്കാരിനെ കാണാനില്ലെന്നും കണ്ടുകിട്ടുകയാണെങ്കില്‍ ഇന്ത്യയുടെ പൗരൻമാരെ വിവരമറിയിക്കണം എന്നുമാണ് മാസികയുടെ കവര്‍ പേജില്‍ കൊടുത്തിരിക്കുന്നത്. പുറത്തിറങ്ങി അധികം വൈകാതെ തന്നെ ഇത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് കവർ പേജ് ഷെയർ ചെയ്‌തത്.
???? ?? ????? ??????? !!!#OLMag | Latest Outlook cover evaluates ModiGovt@7, featuring articles by some of the best known voices- @pbmehta @ShashiTharoor @MahuaMoitra @manojkjhad @vijai63
Out on the stands soon.
Please subscribe: https://t.co/BIlYUhT7Yh pic.twitter.com/AIMu5pmJfT— Outlook Magazine (@Outlookindia) May 13, 2021
അക്കാദമീഷ്യനായ പ്രതാപ് ഭാനു മേത്ത, കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര, ആര്‍ജെഡി രാജ്യസഭാംഗമായ മനോജ് കെ ജാ, ബിജെപി നേതാവും വിദേശകാര്യ മന്ത്രാലയത്തിലെ ഇന്‍-ചാര്‍ജുമായ വിജയ് ചൗതായിവാലെ, കഥക് നര്‍ത്തകിയും പണ്ഡിതയുമായ നവീന ജഫാ തുടങ്ങിയവരുടെ ലേഖനങ്ങള്‍ മാസികയുടെ ഉള്ളടക്കത്തിലുണ്ടെന്നും കവര്‍ പേജില്‍ കാണാം.
കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കാര്യമായ വീഴ്‌ചകള്‍ സംഭവിച്ചിട്ടുണ്ടെന്നുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് മാസികയുടെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നത്.
Read Also: മികച്ച ശാസ്‌ത്രീയ തീരുമാനം; രണ്ടാം ഡോസിന്റെ സമയം ദീർഘിപ്പിച്ചതിൽ അദാർ പൂനവാല